Quantcast

ലളിത് മോദിയുടെ ഭാര്യയെവിടെ? ആരായിരുന്നു അവർ?

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള ബന്ധം ലളിത് മോദി വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    15 July 2022 6:10 PM IST

ലളിത് മോദിയുടെ ഭാര്യയെവിടെ? ആരായിരുന്നു അവർ?
X

മുംബൈ: ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള ഡേറ്റിങ് കഴിഞ്ഞ ദിവസമാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി തുറന്നു പറഞ്ഞത്. നടിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാണ് തങ്ങൾ ഒന്നിച്ചു ജീവിക്കുന്നതായി മോദി അറിയിച്ചത്. അപ്പോൾ മുതൽ അമ്പത്തിയാറുകാരനായ ഇദ്ദേഹത്തിന്റെ ഭാര്യ എവിടെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തിൽ സ്വകാര്യത സൂക്ഷിക്കുന്ന മോദിയുടെ ആദ്യ ഭാര്യ മിനാൽ മോദിയാണ്. 2018ൽ അർബുദം വന്ന് 64കാരിയായ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മോദിക്ക് മുമ്പ് നൈജീരിയ ആസ്ഥാനമായ സിന്ധി വ്യാപാരി ജാക് സഗ്രാനിയുടെ ഭാര്യയായിരുന്നു ഇവർ. നൈജീരിയയിലെ തന്നെ വ്യാപാരിയായിരുന്ന പെസു അസ്വാനിയുടെ മകളാണ്.

തന്നേക്കാൾ പ്രായക്കൂടുതലുള്ള മിനാലുമായുള്ള ബന്ധം ലളിത് മോദിയുടെ വീട്ടുകാർ എതിർത്തിരുന്നു. എതിർപ്പുകൾക്കിടയിൽ 1991 ഒക്ടോബർ 17 നായിരുന്നു വിവാഹം. രുചിർ മോദി, ആലിയ എന്നിവർ മക്കളാണ്.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഐ.പി.എൽ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളെ തുടർന്ന് 2010ല്‍‌ ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോൾ ലണ്ടനിലാണ് താമസം. ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെൻ 1994-ൽ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

TAGS :

Next Story