Quantcast

'എന്‍റെ കണ്ണുകൾ നിറഞ്ഞുപോയി'; വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ആരാധകന്‍റെ കുറിപ്പ് വായിച്ച് വികാരധീനയായി രശ്മിക

ആരാധകൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, വിജയ്‌യും രശ്മികയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെക്കുറിച്ചും വളരെ മനോഹരമായി വിവരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 March 2026 10:16 AM IST

എന്‍റെ കണ്ണുകൾ നിറഞ്ഞുപോയി; വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ആരാധകന്‍റെ കുറിപ്പ് വായിച്ച് വികാരധീനയായി രശ്മിക
X

ഹൈദരാബാദ്: ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിജയ ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഉദയ്പൂരിൽ നടന്ന താരവിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ വിജയ്-രശ്മിക പ്രണയത്തെക്കുറിച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പും രശ്മികയുടെ പ്രതികരണവുമാണ് വൈറലാകുന്നത്.

ആരാധകൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, വിജയ്‌യും രശ്മികയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെക്കുറിച്ചും വളരെ മനോഹരമായി വിവരിച്ചിരുന്നു. വെറുമൊരു ഗോസിപ്പിനപ്പുറം, അവരുടെ കഠിനാധ്വാനത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന രീതിയിലായിരുന്നു ആ കുറിപ്പ്."ചിലപ്പോഴൊക്കെ സ്നേഹത്തിന്‍റെ ഏറ്റവും സത്യസന്ധമായ തെളിവ് കേവലം ആരാധനയാണ്. രശ്മിക വിജയ് ദേവരകൊണ്ടയെ നോക്കുന്ന രീതി കണ്ടപ്പോൾ എനിക്കത് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് എഴുതിയത്." എന്നായിരുന്നു ആരാധകൻ കുറിച്ചത്.

ഈ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട രശ്മിക "എന്നെക്കുറിച്ച് എഴുതിയ വാക്കുകൾ കണ്ട് വികാരധീനയാവുന്നത് ആദ്യമായാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്, എന്നാൽ ഇപ്പോൾ വളരെ കുറച്ചു മാത്രമേ പറയാൻ സാധിക്കൂ. എന്‍റേതായ ഒരിടം ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, ആ യാത്രയിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്. അത് തിരിച്ചറിഞ്ഞതിന് നന്ദി. പ്രണയത്തെക്കുറിച്ച് എനിക്ക് ഇത്രമാത്രമേ പറയാനുള്ളൂ - നിങ്ങളെ സ്വതന്ത്രരാക്കുന്ന ഒരു പ്രണയം കണ്ടെത്തുക." രശ്മികയുടെ മറുപടി ഇതായിരുന്നു.

ഫെബ്രുവരി 26ന് ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസിൽ നടന്ന രാജകീയ വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരവും സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന്‍റെ സന്തോഷം ആരാധകരുമായും പങ്കുവച്ചിരുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ മധുരപലഹാര വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടത്തിയിരുന്നു.

TAGS :

Next Story