Quantcast

അവതാരകനെ തല്ലിയതിന് അക്കാദമി വിലക്ക്; പ്രതികരണവുമായി വില്‍ സ്‍മിത്ത്

മാർച്ച് 27ന് നടന്ന ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്ത് വിൽ സ്മിത്ത് അടിച്ചത്

MediaOne Logo

ijas

  • Updated:

    2022-04-09 12:13:58.0

Published:

9 April 2022 12:11 PM GMT

അവതാരകനെ തല്ലിയതിന് അക്കാദമി വിലക്ക്; പ്രതികരണവുമായി വില്‍ സ്‍മിത്ത്
X

അവതാരകനെ തല്ലിയ നടപടിയില്‍ ഓസ്കര്‍ അക്കാദമി പത്ത് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി വില്‍ സ്മിത്ത്. അക്കാദമിയുടെ തീരുമാനം അംഗീകരിക്കുന്നതായും ആദരിക്കുന്നതായും വില്‍ സ്മിത്ത് പറഞ്ഞു. പേജ് സിക്സിനാണ് വില്‍ സ്മിത്ത് ഹ്രസ്വ പ്രസ്താവന നല്‍കിയത്.

മാർച്ച് 27ന് നടന്ന ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്ത് വിൽ സ്മിത്ത് അടിച്ചത് .ഭാര്യ ജെയ്ഡ പിങ്കറ്റിനെ പരിഹസിച്ചതിനായിരുന്നു വിൽ സ്മിത്ത് കരണത്തടിച്ചത്. തുടർന്ന് അക്കാദമി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.ഏറ്റവുമൊടുവിൽ അക്കാദമി നടപടി സ്വീകരിച്ചിരിക്കുകയാണ്. ഓസ്കറിൽ നിന്നും അക്കാദമിയുടെ മുഴുവൻ പരിപാടികളിൽ നിന്നും പത്ത് വർഷത്തേക്കാണ് വിൽ സ്മിത്തിനെ വിലക്കിയത്.ഇന്നലെ ചേർന്ന അക്കാദമി ഗവർണർമാരുടെ യോഗത്തിലാണ് തീരുമാനം.

അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് പ്രസിഡന്‍റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോൺ ഹൂഡ്സണുമാണ് നടപടി സ്ഥിരീകരിച്ചത്. വിൽ ചെയ്തത് ദോഷകരമായ പെരുമാറ്റമാണെന്ന് അക്കാദമി വിലയിരുത്തി. എന്നാൽ നടപടി അംഗീകരിക്കുന്നെന്നും അക്കാദമിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും വിൽ സ്മിത്ത് പ്രതികരിച്ചു. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൽ നിന്ന് നേരത്തെ തന്നെ വിൽ സ്മിത്ത് രാജി വച്ചിരുന്നു.

'Accept and Respect Academy's Decision': Will Smith on 10-Year Ban From Oscars

TAGS :

Next Story