Quantcast

ക്ലൈമാക്‌സ് മാറുമോ?... ദൃശ്യം 2 ഹിന്ദി ട്രെയിലർ പുറത്ത്

മുരളി ഗോപി അവതരിപ്പിച്ച പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്

MediaOne Logo

Web Desk

  • Updated:

    2022-10-17 14:45:26.0

Published:

17 Oct 2022 2:40 PM GMT

ക്ലൈമാക്‌സ് മാറുമോ?... ദൃശ്യം 2 ഹിന്ദി ട്രെയിലർ പുറത്ത്
X

ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച് മോഹൻ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രം ദൃശ്യം2 വിന്‍റെ ഹിന്ദി റീമേക്ക് ട്രെയിലർ പുറത്ത്. അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം2 മലയാളം പതിപ്പിൽ മുരളി ഗോപി അവതരിപ്പിച്ച പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.

ആരാധകരിൽ ഏറെ ആകാംക്ഷ നിറച്ച ട്രെയിലർ അവസാനിക്കുന്നത് ഇതെന്‍റെ കുറ്റസമ്മതം എന്ന് പറഞ്ഞാണ്. ഇതോടെ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് മാറുമോ എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ചിത്രം നവംബർ 18ന് തിയേറ്ററുകളിൽ എത്തും. മലയാളത്തിൽ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തബു ആണ്. ശ്രേയ ശരണാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വയകോം 18 സ്റ്റുഡിയോസ്, ടി സീരിസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഭുഷൻ കുമാറും കൃഷൻ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോക്ക്സ്റ്റാർ ഡിഎസ്പിയാണ് ചിത്രത്തിന് സംഗീതം ഒരുക്കന്നത്.

TAGS :

Next Story