Quantcast

പ്രേമലുവിൻ്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി യാഷ് രാജ് ഫിലിംസ്

ചിത്രത്തിനു വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചത്

MediaOne Logo

Web Desk

  • Published:

    19 Feb 2024 9:53 AM IST

premalu
X

പ്രേമലുവില്‍ നസ്‍ലനും മമിതയും

പ്രേമലു തരംഗം ബോളിവുഡിലേക്കും. ഇന്ത്യയൊട്ടാകെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മലയാളചിത്രം പ്രേമലുവിന്‍റെ യുകെ യൂറോപ് വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി.ചിത്രത്തിനു വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചത്.

ബോളിവുഡിൽ നിന്നല്ലാതെ ഉള്ള ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിനു ഇത്രയേറെ വരവേൽപ് ലഭിക്കുന്നതിതാദ്യമായാണ്. നസ്‍ലനും മമിതാ ബൈജുവും പ്രധാന വേഷത്തിലെത്തുന്ന റൊമാൻ്റിക് കോമഡി ചിത്രം പ്രേമലുവിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ്.ഏ.ഡി യാണ്. ഭാവനാ സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ വലിയ ജനത്തിരക്കാണ്.

TAGS :

Next Story