Quantcast

'അഭിമുഖങ്ങളിലെ അതെ....അതെ...അതെ...'; പറയുന്നതിന് പിന്നിലൊരു കാരണമുണ്ടെന്ന് ഫഹദ്

അടുത്തിടെയുള്ള അഭിമുഖങ്ങളില്‍ എല്ലാം ആവര്‍ത്തനം പോലെയുള്ളതായിരുന്നു ഫഹദിന്‍റെ 'അതെ..അതെ...അതെ' എന്ന മറുപടി

MediaOne Logo

ijas

  • Updated:

    2022-07-21 06:59:31.0

Published:

21 July 2022 6:45 AM GMT

അഭിമുഖങ്ങളിലെ അതെ....അതെ...അതെ...; പറയുന്നതിന് പിന്നിലൊരു കാരണമുണ്ടെന്ന് ഫഹദ്
X

നായകനായ മലയന്‍കുഞ്ഞ് തിയറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കെ ചിത്രത്തിന്‍റെ പ്രചരണത്തിനായി നിരവധി അഭിമുഖങ്ങള്‍ ഫഹദ് നല്‍കിയിരുന്നു. ഈ അഭിമുഖങ്ങളില്‍ എല്ലാം ആവര്‍ത്തനം പോലെയുള്ളതായിരുന്നു ഫഹദിന്‍റെ 'അതെ..അതെ...അതെ' എന്ന മറുപടി. ഈ മറുപടി പിന്നീട് ട്രോളന്‍മാര്‍ അടക്കമുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മറുപടി പറയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫഹദിപ്പോള്‍.

അഭിമുഖം നടത്തുന്നയാളുടെ ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നും അതോടെ ആ ചോദ്യം ഇല്ലാതെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫഹദ് പറയുന്നു. ഒരുപാട് നേരം അതെയതെയെന്ന് പറഞ്ഞിട്ട്, 'ആ പറയൂ..' എന്ന് ചോദ്യകര്‍ത്താവ് പറയും. ഞാനിത്ര നേരം അതെയതെയെന്ന് പറഞ്ഞത് പിന്നെ എന്തിനാണെന്ന് തോന്നി പോകുമെന്നും ഫഹദ് വിശദീകരിച്ചു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് ന‍ല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇതിനുള്ള വിശദീകരണം നല്‍കിയത്.

നാളെയാണ് 'മലയന്‍കുഞ്ഞ്' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടേക്ക് ഓഫ്, സി യൂ സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ച്വറി റിലീസ് തിയറ്ററുകളിലെത്തിക്കും

TAGS :

Next Story