Quantcast

ഭർത്താവിന് കോവിഡ് ബാധിക്കുമോ എന്നു ഭയന്ന് മനോനില തെറ്റി യുവതി

ആയിരത്തിൽ 4-7 പേരിൽ മാത്രം കാണപ്പെടുന്ന അൽപം ഗുരുതരമായ മനോരോഗമാണ് പാരനോയിഡ് സ്‌കിസോഫ്രീനിയ. വളരെ പതുക്കെയാണ് ഈ രോഗം ഒരാളിൽ വളർന്നുവരിക.

MediaOne Logo

  • Published:

    4 May 2020 11:46 AM GMT

ഭർത്താവിന് കോവിഡ് ബാധിക്കുമോ എന്നു ഭയന്ന് മനോനില തെറ്റി യുവതി
X

കോവിഡ് മൂലം കലഹം പലവിധം - 11

ഭർത്താവിനെ കോവിഡ് ബാധിക്കുമോ എന്ന ആധിയിൽ മനോനില തെറ്റിയ യുവതി കഴിഞ്ഞ ദിവസമാണ് ചികിത്സ തേടിയെത്തിയത്. ആറ് മാസം മുമ്പ് വിവാഹിതയായ ദമ്പതികൾ. ഭർത്താവിന് ജോലി വലിയൊരു ഗ്രോസറി കടയിൽ. അതിനാൽ ലോക്ക്ഡൗൺ കാലത്തും ജോലിക്ക് പോകാൻ അയാൾ നിർബന്ധിതനായി. ഇതാണ് ആ പെൺകുട്ടിയുടെ മാനസിക നില തകർത്തത്. കടയിൽ ജോലി ചെയ്യുന്നതിനിടെ കോവിഡ് പകരുമെന്ന പേടി അവളെ വേട്ടയാടി. ഭയം അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ഭർത്താവിനെ തൊടാതായി. അടുത്തിരിക്കാതായി. പിന്നെ അയാളുള്ള മുറിയിൽ പോലും പോകാതെയായി. സദാ സമയവും പൂജയും പ്രാർഥനയും. തനിക്ക് രോഗം വന്നോ എന്ന സംശയം അതിനൊപ്പം. ഇടക്കിടെ ചുമക്കുകയും പനിക്കുകയും ചെയ്യുന്നുവെന്ന കഠിനമായ തോന്നൽ. കടയിൽ പോകുന്നതിനെ എതിർക്കാത്ത ഭർത്താവിന്റെ അച്ഛനും അമ്മയും അവളുടെ കടുത്ത ശത്രുക്കളായി മാറി. മരണ ഭയത്താൽ അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാതായി. ഒടുവിൽ വീട്ടിൽ കയ്യാങ്കളിയായി. അടങ്ങിയൊതുങ്ങി കഴിയുന്ന നല്ല കുടുംബിനിയെന്ന പേരുസമ്പാദിച്ച പെൺകുട്ടി പൊടുന്നനെ ഭർതൃവീട്ടിലെ പ്രശ്‌നക്കാരിയായി മാറി.

യഥാർഥത്തിൽ ഇത് പെട്ടെന്നുണ്ടായ ഒരുമാനസിക മാറ്റമായിരുന്നില്ല. ആ പെൺകുട്ടിയിൽ ചെറുപ്പകാലം മുതലേ ചെറിയ തോതിലുണ്ടായിരുന്ന അസാധാരണമായ സംശയവ സ്വഭാവവും അതിൽനിന്നുണ്ടാകുന്ന ഭയവും ലോക്ക്ഡൗണായതോടെ അതിന്റെ ർധന്യാവസ്ഥയിലെത്തുകയായിരുന്നു. പാരനോയിഡ് സ്‌കിസോഫ്രീനിയ എന്നാണ് ഇതിനെ വിളിക്കുന്നത്. 24 വയസ് പ്രായമുള്ള ഈ യുവതിയിൽ ചെറുപ്പം മുതൽ ഇതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ഒരിക്കലും അത് അപകടകരമായ രീതിയിലേക്ക് മാറുകയോ മറ്റോ ചെയ്തിരുന്നില്ല. അതിനാൽ ആരും ഇത് തിരിച്ചറിഞ്ഞുമില്ല. വിവാഹിതയായപ്പോൾ സംശയ പ്രവണത അൽപം കൂടി. ശാരീരിക ബന്ധത്തിലേർപെട്ടാൽ ലൈംഗിക അവയവങ്ങൾ പൊട്ടി രക്തംവാർന്ന് മരണപ്പെടുമോ എന്ന പേടി കുറച്ചുദിവസം ഉണ്ടായിരുന്നുവത്രെ. പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ അതിൽ മാറ്റം വന്നു. ഉള്ളിൽ അടങ്ങിക്കിടന്നിരുന്ന സന്ദേഹ ഭീതികൾ കോവിഡ് വാർത്തകളിലൂടെ അവളിൽ കത്തിയുണർന്നു. അതിന്റെ മൂർധന്യവാസഥയിലാണ് വീട്ടിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ വരെയുണ്ടായത്.

ആയിരത്തിൽ 4-7 പേരിൽ മാത്രം കാണപ്പെടുന്ന അൽപം ഗുരുതരമായ മനോരോഗമാണ് പാരനോയിഡ് സ്‌കിസോഫ്രീനിയ. വളരെ പതുക്കെയാണ് ഈ രോഗം ഒരാളിൽ വളർന്നുവരിക. ചെറിയ ചെറിയ ലക്ഷണങ്ങളുള്ളയാളിൽ അത് പ്രശ്‌നകരമായ രോഗാവസ്ഥയായി മാറുന്നത് ജീവിതത്തിന്റെ ഏറ്റവും പ്രധാന സമയത്തായിരിക്കും. പാരന്പര്യം, ജീവിത ചുറ്റുപാട്, തലച്ചോറിലെ ക്രമരാഹിത്യങ്ങൾ തുടങ്ങിയവയെല്ലാം രോഗ കാരണമാകാറുണ്ട്. കൂടുതലും പാരന്പര്യമായി കൈമാറിയെത്തുന്നതാണ്. അതുകൊണ്ട് തന്നെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ പലർക്കും കഴിയാറില്ല. രോഗാവസ്ഥയെക്കുറിച്ച അജ്ഞത അത് മൂർച്ഛിക്കാൻ കാരണവുമാകും. ഇതിൽനിന്ന് പൂർണമായ രോഗ വിമുക്തി അസാധ്യമാണ്. എന്നാൽ തുടർച്ചയായ ചികിത്സകളിലൂടെ നല്ലരീതിയിൽ നിയന്ത്രിച്ചുനിർത്താൻ കഴിയും.

മരുന്ന് പ്രധാനമാണ്. അതും ഒരുപക്ഷെ ആയുഷ്‌കാലം മുഴുവൻ കഴിക്കേണ്ടി വന്നേക്കാം. കോഗ്‌നിറ്റിവ് ബിഹേവിയറൽ തെറാപ്പികളും നൽകാം. എന്നാൽ രോഗത്തെക്കുറിച്ച അവബോധം രോഗിയിലും അടുത്ത ബന്ധുക്കളിലും ഉണ്ടാക്കേണ്ടത് ഇത്തരം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വളരെ അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ച അജ്ഞതയും അത് കുടുംബത്തിനകത്തുണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളും രോഗം മൂർച്ഛിക്കാൻ വലിയ കാരണമാകും. രോഗിയും ഒപ്പമുള്ള കുടുംബാംഗങ്ങളും ഇതേക്കുറിച്ച് പൂർണ അവബോധമുള്ളവരാകണം. രോഗിക്ക് എപ്പോഴും പിന്തുണ നൽകുന്നവരും അവരുടെ ആശങ്കകളെ സ്‌നേഹബുദ്ധ്യാ നിവർത്തിക്കുന്നവരുമായിത്തീരണം കുടുംബാംഗങ്ങൾ. ആരോഗ്യകരവും സ്‌നേപൂർണവുമായ ജീവിത ചുറ്റുപാട് ഇത്തരമാളുകളുടെ കാര്യത്തിൽ നിർബന്ധമാണ്. രോഗത്തെക്കുറിച്ച ഉൾക്കാഴ്ച രോഗിക്കും നൽകണം. കുടുംബാംഗങ്ങളുടെ പിന്തുണയും സഹാനുഭൂതിയും ഇത്തരമാളുകളുടെ രോഗവിമുക്തിയിൽ സുപ്രധാനമാണ്.

ये भी पà¥�ें- ഉറക്കത്തിലെ അഭ്യാസങ്ങളും കോവിഡ് കാലത്തെ അപകടങ്ങളും

TAGS :

Next Story