Quantcast

കാടവളർത്തലില്‍ വിജയിക്കാന്‍ ആറ് കാര്യങ്ങള്‍

ഈ ആറു കാര്യങ്ങൾ കൃത്യമെങ്കിൽ കാടകളുടെ മുട്ടയുല്പാദനവും കൃത്യമായിരിക്കും.

MediaOne Logo

  • Published:

    20 Sep 2020 12:05 PM GMT

കാടവളർത്തലില്‍ വിജയിക്കാന്‍ ആറ് കാര്യങ്ങള്‍
X

മൃഗസംരക്ഷണ മേഖലയില്‍ മികച്ച വിജയം കാണുന്നൊരു മേലയാണ് കാടവളർത്തല്‍. 45 ദിവസങ്ങൾ കൊണ്ട് മുട്ടയുല്പാദനം ആരംഭിക്കുമെന്നതും ഒരു ചതുരശ്ര അടിയിൽ 4-5 കടകളെ വളർത്താം എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ, വിശാലമായ ഭൂമി സ്വന്തമായില്ലാത്തവർക്കും കാടവളർത്തലില്‍ ഒരുകൈ നോക്കാം.

കാടമുട്ടയുടെ പോഷക ഗുണങ്ങളും വിപണിയിലെ സ്ഥിര വിലയും ആവശ്യകതയും ഇപ്പോള്‍ കർഷകരെ ഈ മേഖലയിലേക്ക് അടുപ്പിക്കുന്നുണ്ട്. മുട്ടയ്ക്കു വേണ്ടിയും ഇറച്ചിക്കു വേണ്ടിയും കാട വളർത്തുന്നുണ്ട്.

കാടഫാമുകളിൽ മുട്ടയുല്പാദനം വർധിപ്പിക്കുവാൻ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍:

1. 16 മണിക്കൂർ വെളിച്ചം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക (12 മണിക്കൂർ സൂര്യപ്രകാശവും 4 മണിക്കൂർ ബൾബും). കാടയുടെ പീനിയൽ ഗ്രന്ഥി ഉത്തെജിപ്പിക്കാൻ വേണ്ടിയാണിത്.

2.നാലു ചതുരശ്ര അടിക്ക് 1 വാട്ട്സ് എന്ന നിരക്കിൽ എല്‍.ഇ.ഡി ബൾബോ സി.എഫ്.എല്‍ ബൾബോ ഉണ്ട് എന്നുറപ്പു വരുത്തുക. കൃത്യമായ 40-60 lux വെളിച്ചം ലഭിക്കാൻ ഇത് അനിവാര്യമാണ്.

3. വൈകീട്ട് മൂന്ന് മണി മുതൽ 6 മണി വരെ ബാഹ്യശബ്ദങ്ങളിൽ നിന്നും മറ്റു ശല്യങ്ങളിൽ നിന്നും കാടകളെ സംരക്ഷിക്കുക. 80 ശതമാനവും കാട മുട്ടയിടുന്നത് ഈ സമയത്താണ്. ബാഹ്യശബ്ദങ്ങളോട് പ്രതികൂലമായി പ്രതികരിക്കുന്ന ജീവികളാണ് കാടകള്‍. ഈ ശബ്ദങ്ങള്‍ അവയെ സമ്മർദത്തിലാക്കുകയും അത് മുട്ടയുല്പാദനത്തെ ബാധിക്കുകയും ചെയ്യും.

4. 30 ഗ്രാം തീറ്റ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം 3 ദിവസം ലിവർ ടോണിക് നൽകുക.

5. 21 ദിവസമാകുമ്പോൾ വാങ്ങിയ കാടയാണെങ്കിൽ ആണ്‍ കടകൾ ഇല്ല എന്ന് ഉറപ്പു വരുത്തുക. എല്ലാ ആണ്‍കാടകളെയും ഒഴിവാക്കുക.

5.100 കാടകൾക്ക് 5 മില്ലി എന്ന നിരക്കിൽ അല്ലെങ്കിൽ ലിറ്ററിനു ഒരു മില്ലി എന്ന നിരക്കിലോ vitamin AD3EC യും കൂടാതെ, ലിറ്ററിന് 10മില്ലി നിരക്കിൽ കാൽസ്യം ടോണിക്കും വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിൽ 3 ദിവസം നൽകാവുന്നതാണ്.

കാൽസ്യം മുട്ടയുടെ പ്രധാന ഘടകമാണ്.

AD3ec വിറ്റാമിനുകൾ മുട്ടയുല്പാദനം ഉത്തേജിപ്പിക്കുന്നു

6.അസുഖം ബാധിച്ച കാടകൾ മുട്ടയുല്പാദനം കുറയും എന്നുള്ളത് നമുക്ക് അറിവുള്ള കാര്യമാണ്. എല്ലാ ആഴ്ചയിലും സ്ഥിരമായി മരണമടയുന്ന കാടക്കോഴികളെ മൃഗാശുപത്രിയിൽ കാണിച്ചു മരണ കാരണം മനസ്സിലാക്കുകയും, അപകടകരമായ അണുബാധ ഉണ്ടെങ്കിൽ മരുന്ന് എഴുതി വാങ്ങുകയും ചെയ്യുക. അസുഖം മൂർച്ഛിച്ചു ചികിത്സിക്കാൻ നിൽക്കരുത്.

ഈ ആറു കാര്യങ്ങൾ കൃത്യമെങ്കിൽ മുട്ടയുല്പാദനം കൃത്യമായിരിക്കും.

(തമിഴ്‌നാട്ടിൽ സുഗുണ ഫുഡ്‌സിൽ വെറ്ററിനറി ഡോക്ടറാണ് ലേഖകൻ)

ये भी पà¥�ें- കോഴി വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം ഈ 'തീറ്റക്കാര്യം'

TAGS :

Next Story