Quantcast

ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ ടാങ്കുകൾക്കൊപ്പം ട്രാക്റ്ററുകളും

ഒരു വശത്തു ടാങ്കുകളാണെങ്കിൽ മറു വശത്തു ട്രാക്റ്ററുകളാകും

MediaOne Logo

  • Published:

    8 Jan 2021 11:06 AM GMT

ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ ടാങ്കുകൾക്കൊപ്പം ട്രാക്റ്ററുകളും
X

റിപ്പബ്ലിക്ക് ദിന പരേഡിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ. ഇന്നലെ ഡൽഹിയിൽ നടന്ന കർഷക റാലിക്ക് ശേഷമാണ് കർഷക സംഘടനാ പ്രതിനിധികൾ ഇത് പറഞ്ഞത്. ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ ടാങ്കുകളോടൊപ്പം ട്രാക്റ്ററുകളും കാണാം. പരേഡിൽ പങ്കെടുക്കാൻ ജനങ്ങൾ ഒഴുകിയെത്തുമെന്നു ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടൈകൈത് പറഞ്ഞു.

"ജനുവരി 26 ലെ പരേഡിൽ ഞങ്ങൾ പങ്കെടുക്കും. ഒരു വശത്തു ടാങ്കുകളാണെങ്കിൽ മറു വശത്തു ട്രാക്റ്ററുകളാകും. ഇന്നത്തെ റാലി നല്ലതായിരുന്നു. പരേഡിൽ പങ്കെടുക്കാൻ റിപ്പബ്ലിക്ക് ദിനത്തിൽ ആളുകൾ ഒഴുകിയെത്തും."- അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു ഡൽഹിക്കടുത്ത ഗാസിപൂരിൽ ട്രാക്റ്റർ റാലി നടത്തിയിരുന്നു. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചർച്ച ദല്ഹിയിലെ വിഗ്യാൻ ഭവനിൽ ആരംഭിച്ചു.

TAGS :

Next Story