Quantcast

ഏഷ്യന്‍ അട്ടിമറി; കൊളംബിയയെ ജപ്പാന്‍ വീഴ്ത്തി 

ജപ്പാന്‍ കരുത്തരായ കൊളംബിയയെ വീഴ്ത്തി 

MediaOne Logo

Web Desk

  • Published:

    19 Jun 2018 2:32 PM GMT

ഏഷ്യന്‍ അട്ടിമറി; കൊളംബിയയെ ജപ്പാന്‍ വീഴ്ത്തി 
X

ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ കരുത്തരായ കൊളംബിയയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ തകര്‍പ്പന്‍ ജയം. ജപ്പാന് വേണ്ടി കാഗാവ, ഒസാകോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കൊളംബിയക്ക് വേണ്ടി സ്‌കോര്‍ ചെയ്തത് ക്വയിന്ററോ ആണ്. ജപ്പാനാണ് ഗോളിന് തുടക്കമിട്ടത്.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയാണ് കൊളംബിയക്ക് തിരിച്ചടിയായത്. അതിന് കിട്ടിയ പെനാല്‍റ്റി ജപ്പാന്‍ താരം ഷിന്‍ജി കവാഗ വലയിലെത്തിക്കുകയും ചെയ്തു. നെറ്റിലേയ്ക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്. ഡൈവ് ചെയ്ത ഗോളിയുടെ എതിര്‍ദിശയിലേയ്ക്ക് അനായാസമായാണ് കഗാവ പന്ത് തട്ടിയിട്ടത്.

പത്തു പേരായി ചുരുങ്ങിയെങ്കിലും കൊളംബിയന്‍ നിര തളര്‍ന്നില്ല. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39ാം മിനിറ്റില്‍ കൊളംബിയ തിരിച്ചടിച്ചു. ഫ്രീകിക്കില്‍നിന്ന് യുവാന്‍ ക്വിന്റസറോയാണ് ഗോള്‍ നേടിയത്. ജാപ്പനീസ് പ്രതിരോധനിര പന്ത് തടയാന്‍ ചാടിയപ്പോള്‍ ക്വിന്റേറോ ഉതിര്ത്ത ഗ്രൗണ്ടര്‍ ഗോള്‍ലൈന്‍ കടന്നു. ജപ്പാന്‍ ഗോളി ഗോളല്ലെന്നു വാദിച്ചെങ്കിലും ഗോള്‍ലൈന്‍ ടെക്‌നോളജിയുടെ സഹായത്തോടെ ഗോള്‍ അനുവദിക്കുകയായിരുന്നു.

TAGS :

Next Story