Quantcast

ട്രോളന്മാരുടെ ഇരയായി ബാത്ഷുവായി

എന്നാല‍് മത്സരത്തിനിടെയുണ്ടായ ഒരു അബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന തമാശ

MediaOne Logo

Web Desk

  • Published:

    29 Jun 2018 6:16 AM GMT

ട്രോളന്മാരുടെ ഇരയായി ബാത്ഷുവായി
X

ബെല്‍ജിയം സ്ട്രൈക്കര്‍ മിച്ചി ബാത്ഷുവായിയെ കളിയാക്കിക്കൊല്ലുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ഇന്നലെ ഇംഗ്ലണ്ടിനെതിരായ വിജയാഘോഷത്തിനിടെ ബാ്തഷുവായിക്ക് പറ്റിയ അബദ്ധമാണ് വലിയ തമാശയ്ക്ക് കാരണമായത്.

ഗ്രൂപ്പ് ജിയിലെ കരുത്തന്മാരായ ഇംഗ്ലണ്ടും ബെല്‍ജിയവും മുഖാമുഖം വന്ന മത്സരത്തെ അങ്ങേയറ്റം ആവേശത്തോടെയാണ് ഫട്ബോള്‍ ആരാധകര്‍ വരവേറ്റത്. എന്നാല‍് മത്സരത്തിനിടെയുണ്ടായ ഒരു അബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന തമാശ. അദ്നാന്‍ യെനുസാജ് ബെല്‍ജിയത്തിനായി വിജയഗോള്‍ നേടിയതിന് പിന്നാലെയാണ് തമാശയുണ്ടായത്. യെനുസാജ് അടിച്ചുകയറ്റിയ പന്ത് ഒന്നുകൂടി അടിച്ചുതെറിപ്പിച്ചാണ് സഹതാരം ബാറ്റ്ഷുവായി ആഘോഷിച്ചത്. പക്ഷെ നീക്കം ചെറുതായൊന്ന് പാളി.

പോസ്റ്റില്‍ കൊണ്ട പന്ത് നേരെ തിരിച്ചുവന്ന് പതിച്ചത് ബാത്ഷുവായിയുടെ മുഖത്ത് തന്നെ. കുഴപ്പമില്ലാത്ത രീതിയില്‍ വേദിനിച്ചിട്ടുണ്ടെന്ന് ആ മുഖത്തെ ഭാവമാറ്റത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച തമാശകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

TAGS :

Next Story