Quantcast

ഡെന്മാര്‍ക്കിനും ആസ്‌ത്രേലിയക്കും ഇന്ന് നിര്‍ണായകം

ശക്തരായ ഫ്രാന്‍സാണ് ഡെന്മാര്‍ക്കിന്റെ എതിരാളി. ആസ്‌ത്രേലിയ പെറുവിനെയും നേരിടും. രാത്രി 7.30 നാണ് മത്സരങ്ങള്‍.

MediaOne Logo

Web Desk

  • Published:

    26 Jun 2018 1:49 AM GMT

ഡെന്മാര്‍ക്കിനും ആസ്‌ത്രേലിയക്കും ഇന്ന് നിര്‍ണായകം
X

ഗ്രൂപ്പ് സിയില്‍ ഡെന്മാര്‍ക്കിനും ആസ്‌ത്രേലിയക്കും ഇന്ന് നിര്‍ണായക മത്സരം. ശക്തരായ ഫ്രാന്‍സാണ് ഡെന്മാര്‍ക്കിന്റെ എതിരാളി. ആസ്‌ത്രേലിയ പെറുവിനെയും നേരിടും. രാത്രി 7.30 നാണ് മത്സരങ്ങള്‍.

രണ്ട് കളി ജയിച്ച് നിലവില്‍ ഗ്രൂപ്പില്‍ മുന്നിലാണ് ഫ്രാന്‍സ്. പ്രീ ക്വാര്‍ട്ടറില്‍ ഇതിനോടകം കടന്നുകഴിഞ്ഞു. മികച്ച താരങ്ങളുണ്ടായിട്ടും അതിനൊത്ത കളി പുറത്തെടുക്കാത്തതാണ് ഫ്രാന്‍സിനെ വലക്കുന്നത്. മറുവശത്ത് ഒരു ജയവും ഒരു സമനിലയുമുള്ള ഡെന്മാര്‍ക്കിന് ഇന്ന് സമനില പിടിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം. ജയിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാമന്മാരാകാം. തോറ്റാല്‍ ആസ്‌ത്രേലിയ പെറു മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും.

ആസ്‌ത്രേലിയക്ക് നിവലില്‍ ഒരു പോയിന്റ് മാത്രമാണുള്ളത്. പെറുവിനെ തോല്‍പ്പിച്ചാല്‍ നാല് പോയിന്റ് ലഭിക്കും. ഡെന്മാര്‍ക്ക് തോല്‍ക്കുകയും ആസ്‌ത്രേലിയ ജയിക്കുകയും ചെയ്താല്‍ ഇരുടീമിനും നാല് പോയിന്റാകും. അങ്ങനെയെങ്കില്‍ ഗോള്‍ ശരാശരിയുടെ കരുത്തില്‍ ഒരു ടീമിന് അവസാന പതിനാറിലെത്താം. ഡെന്മാര്‍ക്കിനെക്കാള്‍ കൂടുതല്‍ സമ്മര്‍ദം ആസ്‌ത്രേലിക്കാണ്. ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് മുന്നിലില്ല. രണ്ട് കളിയും തോറ്റ് പുറത്തായ പെറു ഒരു ജയത്തിനായി പൊരുതിയാല്‍ ആസ്‌ത്രേലിയക്കും പുറത്തേക്കുള്ള വഴി തെളിയും.

TAGS :

Next Story