Quantcast

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി; ഇനി കളി കാര്യം

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ട് അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും

MediaOne Logo

Web Desk

  • Published:

    29 Jun 2018 6:24 AM GMT

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി; ഇനി കളി കാര്യം
X

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ജര്‍മനി ആദ്യ റൌണ്ടില്‍ പുറത്തായതൊഴിച്ചാല്‍ മറ്റു പ്രമുഖരെല്ലാം അവസാന പതിനാറിലെത്തിയിട്ടുണ്ട്. നാളെയാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കളിച്ച മൂന്ന് മത്സരവും ജയിച്ച് ഗ്രൂപ്പ് എ ജേതാക്കളായാണ് യുറുഗ്വെ എത്തുന്നത്. ആഥിയേരായ റഷ്യയാണ് ഈ ഗ്രൂപ്പില്‍ രണ്ടാമന്മാര്‍. ഈജിപ്തും സൌദിയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയില്‍ ഒരു ജയവും രണ്ട് സമനിലയുമായി സ്പെയിനും പോര്‍ച്ചുഗലും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി അവസാന പതിനാറില്‍. പ്രീ ക്വാര്‍ട്ടറില്‍ യുറുഗ്വെ പോര്‍ച്ചുഗലിനെയും സ്പെയിന്‍ റഷ്യയെയും നേരിടും. ഗ്രൂപ്പ് സി ചാംപ്യന്മാരായ ഫ്രാന്‍സിന് ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയാണ് എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ഏവരും കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്ന്. ഗ്രൂപ്പ് സിയിലെ രണ്ടാമന്മാരായ ഡെന്മാര്‍ക്ക് ഗ്രൂപ്പ് ഡി ചാംപ്യന്മാരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

കളിച്ച് 3 മത്സരവും ജയിച്ചവാരണ് ക്രൊയേഷ്യ. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയും തമ്മിലുള്ള മത്സരവും വാശിയേറിയതാകും. ഗ്രൂപ്പ് എഫില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡാണ് രണ്ടാമതെത്തിയത്. അവര്‍ക്ക് ഗ്രൂപ്പ് എഫിലെ സ്വീഡനാണ് എതിരാളി. ഗ്രൂപ്പ് ജിയില്‍ മൂന്ന് മത്സരവും ജയിച്ച ബെല്‍ജിയത്തിന് ഗ്രൂപ്പ് എച്ചിലെ ഏഷ്യന്‍ കരുത്തരായ ജപ്പാനുമായാണ് മത്സരം. ഗ്രൂപ്പ് ജിയില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതുള്ള കൊളംബിയ ഏറ്റുമുട്ടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ട് അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും.

TAGS :

Next Story