Quantcast

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്  ക്വാര്‍ട്ടറില്‍ 

പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക

MediaOne Logo

Web Desk

  • Published:

    4 July 2018 3:26 AM GMT

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്  ക്വാര്‍ട്ടറില്‍ 
X

കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക. ഷൂട്ടൌട്ടില്‍ ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു. കൊളംബിയക്കുവേണ്ടി ഫാല്‍ക്കാേവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നവരെന്ന ചരിത്രം ഈ മല്‍സരത്തിലുടെ ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചു.

മല്‍സരത്തിന്റെ ആദ്യ മിനുട്ട് മുതല്‍ ആക്രമിച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖത്ത് അവസരങ്ങള്‍ കെയ്‌നും കൂട്ടരും തുറന്നെടുത്തു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെ മല്‍സരത്തിലെ ഒന്നാം പകുതി ഗോള്‍രഹിതമായി. പെനാല്‍റ്റിയിലൂടെ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കെയ്‌നിനെ ബോക്‌സില്‍ വെച്ച് കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഒപ്പം സാഞ്ചസിന് മഞ്ഞക്കാര്‍ഡും. ജപ്പാനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സാഞ്ചസ് വീണ്ടും ഇംഗ്ലണ്ടിനെതിരേയും ഫൗള്‍ ആവര്‍ത്തിക്കുകയായിരുന്നു. പെനാല്‍റ്റിയെടുക്കാന്‍ പതിവുപോലെ കെയ്‌നെത്തി. ഗോള്‍കീപ്പര്‍ ഒസ്പിന കാലു കൊണ്ട് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും കെയ്‌നിന്റെ പെനാല്‍റ്റിയെ പരീക്ഷിക്കാന്‍ അതിനാകുമായിരുന്നില്ല. ഇംഗ്ലണ്ട് മുന്നിലെത്തി. ഈ ലോകകപ്പില്‍ കെയ്‌നിന്റെ ആറാം ഗോളാണിത്. ഇംഗ്ലണ്ടിന് ലഭിക്കുന്ന അഞ്ചാം പെനാല്‍റ്റിയും.

മല്‍സരം ഇന്‍ജുറി ടൈമിലേക്ക് കടന്നതോടെ വിജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കൊളംബിയ ഒപ്പം. സെറ്റ്പീസില്‍നിന്ന് വന്ന പന്തിലാണ് കൊളംബിയയുടെ ഗോള്‍നേട്ടം. കോര്‍ണറില്‍നിന്ന് ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തിനെ ഇംഗ്ലണ്ട് വലയിലേക്ക് തലകൊണ്ടു ചെത്തിയിട്ട യെറി മിനായാണ് സമനില സമ്മാനിച്ചത്. ഇതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്...

TAGS :

Next Story