Quantcast

കോഴിക്കൂട് മൂടാനല്ല, ആ ഫ്ലക്സുകള്‍ ആവശ്യമുണ്ട്; ബ്ലഡ് ഡോണേഴ്സ് കേരളക്ക് കൈമാറാം 

നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ലക്സുകള്‍ കരുതി വെച്ചോളൂ. അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍.

MediaOne Logo

Web Desk

  • Published:

    4 July 2018 1:16 PM GMT

കോഴിക്കൂട് മൂടാനല്ല,  ആ ഫ്ലക്സുകള്‍ ആവശ്യമുണ്ട്; ബ്ലഡ് ഡോണേഴ്സ് കേരളക്ക് കൈമാറാം 
X

ലോകകപ്പ് ഫുട്ബാളില്‍ തോറ്റ ടീമുകളുടെ ഫാന്‍സിനോട് വിജയിച്ച ടീമുകളുടെ ഫാന്‍സുകള്‍ പറയുന്ന ഒരു ട്രോള്‍ ഉണ്ട്. ടീമിന്റെ ഫ്ലക്സ് അഴിച്ച് മാറ്റിയാൽ കോഴിക്കൂട് മൂടാം എന്ന്. ആ ട്രോൾ ഏറ്റെടുത്തിരിക്കുകയാണ് ബ്ലഡ് ഡോണേഴ്സ് കേരള . ഫ്ലക്സുകൾ തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി.

അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും ഫാന്‍സുകാരോട്.. ഇനി പറയുന്നത് ട്രോളല്ല. നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ലക്സുകള്‍ കരുതി വെച്ചോളൂ. അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍. ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് കീഴില്‍ അന്തിയുറങ്ങുന്നവരുടെ വീടുകള്‍ക്ക് മുകളില്‍ മെസ്സിയും റൊണാള്‍ഡോയുമൊക്കെ ചിരിച്ച് നില്‍ക്കും. ഫ്ലക്സുകള്‍ ശേഖരിക്കാന്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോഴിക്കോട് ഘടകം റെഡി. അംജദ് എന്ന ചെറുപ്പക്കാരന്റെ മനസ്സിലുദിച്ചതാണ് ഈ ആശയം.

ഫ്ലക്സുകള്‍ നല്‍കാന്‍ തയ്യാറാണെന്ന നിരവധി കോളുകള്‍ ഇതികം തന്നെ നിന്ന് ബ്ലഡ് ഡോണേഴ്സ് കേരളയെ തേടിയെത്തി. ഫ്ലക്സുകള്‍ ആവശ്യപ്പെട്ട് പലരും എത്തി. ഈ മാസം 15 വരെ സമയമുണ്ട്. ഇതിനകം പുറത്തായവര്‍ക്കും ജയിച്ചവര്‍ക്കുമെല്ലാം തങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഫ്ലക്സുകള്‍ ഇവരെ ഏല്‍പിക്കാം. കാല്പന്തുകളിയുടെ കാല്പനികത കുറച്ച് പേർക്കെങ്കിലും തണലൊരുക്കും.

Next Story