Quantcast

ഇംഗ്ലീഷ് ‘ഹെഡ്’മാസ്റ്റേഴ്‌സ്

കോര്‍ണറുകളില്‍ പ്രത്യേക രീതിയിലാണ് ഇംഗ്ലീഷ് താരങ്ങള്‍ നില്‍ക്കുക. മാര്‍ക്കിങിന് യാതൊരു സാധ്യതയുമില്ലാത്ത ഈ നില്‍പ്പില്‍ ഒന്നുകില്‍ ഗോളോ പെനാല്‍റ്റിയോ രൂപപ്പെടുന്ന കാഴ്ച്ചയാണ് റഷ്യയില്‍...

MediaOne Logo

Web Desk

  • Published:

    8 July 2018 2:46 AM GMT

ഇംഗ്ലീഷ് ‘ഹെഡ്’മാസ്റ്റേഴ്‌സ്
X

ഈ ലോകകപ്പിന്റെ ഹെഡ്മാസ്‌റ്റേഴ്‌സാണ് ഇംഗ്ലണ്ട്. അഞ്ച് ഗോളുകളാണ് ഹെഡറിലൂടെ ഇംഗ്ലണ്ട് ഇതുവരെ നേടിയത്. സെറ്റ് പീസുകളിലൂടെയാണ് ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഗോളുകളും വന്നത്.

ഇംഗ്ലണ്ടിന്റെ സ്വതസിദ്ധ ശൈലി ഏറ്റവും മനോഹരമായി നടപ്പിലാക്കുകയാണ് റഷ്യന്‍ ലോകകപ്പില്‍. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുവരെ നേടിയത് 12 ഗോള്‍. അതില്‍ അഞ്ചും ഹെഡര്‍ ഗോളുകള്‍. ഇംഗ്ലണ്ട് ടീമിലെ എല്ലാവരും തല കൊണ്ട് ഗോളടിക്കാന്‍ പ്രാപ്തരാണ്.

ഹാരി കെയ്‌നും, ജോണ്‍ സ്‌റ്റോണ്‍സും, മിഗ്വെറും, അലിയുമാണ് ഇതുവരെ ഹെഡര്‍ ഗോള്‍ നേടിയവര്‍. സെറ്റ്പീസുകളാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടുന്ന മേഖല. നാല് ഗോളുകള്‍ കോര്‍ണറില്‍ നിന്നാണ് ഇംഗ്ലീഷുകാര്‍ നേടിയത്. ഒരെണ്ണം ഫ്രീകിക്കില്‍ നിന്നും. മൂന്നെണ്ണം പെനാല്‍റ്റിയിലൂടെയും.

പെനാല്‍റ്റികള്‍ സൃഷ്ടിക്കുന്നതും കോര്‍ണറുകളോ ഫ്രീ കിക്കുകളോ വഴിയാണ്. കോര്‍ണറുകളില്‍ പ്രത്യേക രീതിയിലാണ് ഇംഗ്ലീഷ് താരങ്ങള്‍ നില്‍ക്കുക. മാര്‍ക്കിങിന് യാതൊരു സാധ്യതയുമില്ലാത്ത ഈ നില്‍പ്പില്‍ ഒന്നുകില്‍ ഗോളോ പെനാല്‍റ്റിയോ രൂപപ്പെടും.

ക്രോസുകളുടെയും ഹെഡറുകളുടെയും കൃത്യതയും അവരുടെ ഗെയിം പ്ലാന്‍ ഭംഗിയായി നടപ്പിലാക്കാന്‍ സഹായിക്കുന്നു.

TAGS :

Next Story