Quantcast

സുവര്‍ണ്ണതാരം ലൂക്ക മോഡ്രിച്ച്, യുവതാരം എംബാപെ

MediaOne Logo

Web Desk

  • Published:

    16 July 2018 2:07 AM GMT

സുവര്‍ണ്ണതാരം ലൂക്ക മോഡ്രിച്ച്, യുവതാരം എംബാപെ
X

ഗോള്‍ഡന്‍ ബോളുമായി ലൂക മോഡ്രിച്ച് യുവതാരത്തിനുള്ള പുരസ്ക്കാരവുമായി എംബാപെ

ലോകകിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ക്രൊയേഷ്യയുടെ വീരനായകന്‍ ലൂക മോഡ്രിച് തന്നെ ഈ ലോകകപ്പിന്റെ താരം. റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യയുടെ പടയോട്ടത്തിന് നെടുനായകത്വം വഹിച്ച മോഡ്രിച്ചിന് അര്‍ഹിച്ച പുരസ്‌കാരമായി ഗോള്‍ഡന്‍ ബോള്‍.

ലൂക മോഡ്രിച്ച്

രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ഈ 32 കാരന്‍. 4 ഗോളടിക്കുകയും 2 ഗോളിന് വഴിയൊരുക്കുകയും ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്ത ഫ്രാന്‍സിന്റെ ആന്റോയിന്‍ ഗ്രീസ്മാനെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്.

മികച്ച യുവതാരത്തിന്റെ തെരഞ്ഞെടുപ്പിന് അവാര്‍ഡ് കമ്മിറ്റിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കന്നി ലോകകപ്പിനെത്തി വേഗത കൊണ്ടും ഫിനിഷിങ് മികവ് കൊണ്ടും തരംഗമായ എംബാപ്പെയല്ലാതെ മറ്റാര്.

കിലിയന്‍ എംബാപെ

ഫൈനലിലുള്‍പ്പെടെ ഈ പത്തൊമ്പതുകാരന്‍ അടിച്ചുകൂട്ടിയത് നാല് മിന്നും ഗോളുകള്‍. പെലെക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൌമാരക്കാരന്‍ കൂടിയായി എംബാപ്പെ.

ബെല്‍ജിയത്തിന്റെ തിബോട്ട് കോട്വായാണ് ഈ ലോകകപ്പിന്റെ ഗോളി. ഏഴ് കളികളില്‍ 27 സേവുകള്‍. ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് കോര്‍ട്വായുടെ മിന്നും സേവുകളാണ്. പ്രത്യേകിച്ചും ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ മത്സരം.

സെമിയില്‍ പുറത്തായെങ്കിലും 6 ഗോളുമായി ഹാരി കെയ്ന്‍ നേരത്തെ തന്നെ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചിരുന്നു. സ്‌പെയിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.

TAGS :

Next Story