ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; മെസിയുടെ കളി ഇനി ഫേസ്ബുക്ക് ലൈവിലൂടെ കാണാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇനി മെസ്സിയുടെ കളി ടി.വിയിൽ ആസ്വദിക്കാൻ കഴിയില്ല എന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് വന്നത്. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ലാലിഗ ടി.വിയിൽ കാണാൻ കഴിയില്ലെന്നത് കടുത്ത നിരാശയാണ് ആരാധകരില്‍ സമ്മാനിച്ചത്. എന്നാല് ഇൌ നിരാശ മാറ്റിവെക്കാം. ലാലീഗ ഇന്ത്യക്കാര്‍ക്ക് ലൈവായി തന്നെ കാണാം. അതും ഫേസ്ബുക്കിലൂടെ.
17-ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗ് മത്സങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ഫെയ്സ്ബുക്കാണ്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്കിന്റെ ആദ്യ കരാറാണിത്.
ये à¤à¥€ पà¥�ें- ലാലിഗ ടിവിയില്‍ ഇല്ല; പ്രതിഷേധവുമായി ഇന്ത്യന്‍ ആരാധകര്‍
കരാറനുസരിച്ച് ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലും ഫേസ്ബുക്ക് ലൈവായിരിക്കും ലാലീഗ മത്സരങ്ങള്‍ ആരാധകര്‍ക്കരികിലേക്ക് എത്തിക്കുക. കരാര്‍ തുക സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടില്ലെങ്കിലും ഏകദേശം 175 കോടിക്കാണം സംപ്രേക്ഷണാവകാശം ഫേസ്ബുക്ക് നേടിയത്. മുന്‍ വര്‍ഷങ്ങളില്‍ സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയ്ക്കായിരുന്നു ലാ ലിഗയുടെ സംപ്രേക്ഷണ അവകാശം. വന്‍ തുകയ്ക്കാണ് അവര്‍ സംപ്രേക്ഷണാവകാശം നേടിയിരുന്നത്.
Adjust Story Font
16

