Quantcast

റൊണാള്‍ഡോ ജൂനിയര്‍ യുവന്‍റസില്‍ !

യുവന്‍റസില്‍ പരിശീലനം നടത്തുന്ന റോണോ ജൂനിയറിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    28 Aug 2018 4:40 PM IST

റൊണാള്‍ഡോ ജൂനിയര്‍ യുവന്‍റസില്‍ !
X

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍, ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസില്‍. റയല്‍ മാഡ്രിഡില്‍ നിന്ന് പത്തു കോടി യൂറോയ്ക്ക് (ഏകദേശം 805 കോടി രൂപ) ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്‍റസിലേക്ക് 33 കാരനായ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെയാണ് റൊണാള്‍ഡോ യൂനിയര്‍ യുവന്‍റസ് യൂത്ത് അക്കാദമിയുടെ അണ്ടര്‍ 9 ടീമില്‍ പരിശീലനം തുടങ്ങിയത്.

യുവന്‍റസില്‍ പരിശീലനം നടത്തുന്ന റോണോ ജൂനിയറിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസും പരിശീലനം കാണാന്‍ ഗ്രൌണ്ടില്‍ എത്തിയിരുന്നു. തന്‍റെ മകന്‍ ഫുട്ബോള്‍ ലോകത്തിന് ഭാവി വാഗ്ദാനമാണെന്നായിരുന്നു റൊണാള്‍ഡോ അടുത്തിടെ പറഞ്ഞത്. ''അവന്‍ വളരെ മത്സരബുദ്ധിയുള്ളവനാണ്. ചെറുപ്പത്തില്‍ അവനെ പോലെയായിരുന്നു ഞാനും. തോല്‍ക്കുന്നത് അവന് ഇഷ്ടമുള്ള കാര്യമല്ല. അവന്‍ എന്നെ പോലെ തന്നെയാകും. അക്കാര്യത്തില്‍ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്'' - റോണോ പറഞ്ഞു.

TAGS :

Next Story