Quantcast

ചെന്നൈയിനെതിരെ ആധികാരിക ജയത്തോടെ എഫ്.സി ഗോവ

ജയത്തോടെ എഫ്.സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

MediaOne Logo

Web Desk

  • Published:

    7 Oct 2018 1:49 AM GMT

ചെന്നൈയിനെതിരെ ആധികാരിക ജയത്തോടെ എഫ്.സി ഗോവ
X

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ എഫ്.സി ഗോവക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ എഫ്.സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഞ്ചാം സീസണിലെ ആദ്യം ജയം തേടി ഇറങ്ങിയ ചെന്നൈയിന്‍ എഫ്.സി ക്ക് നിരാശയായിരുന്നു ഫലം. തുടക്കം മുതലേ ഗോവ ആക്രമിച്ചു കളിച്ചു. ചെന്നൈയിന്‍ എഫ്.സിയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് 12 ആം മിനിറ്റില്‍ എഡു ബേദിയ ഗോവയെ മുന്നിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിന്‍ എഫ്.സി അല്‍പ്പമൊന്ന് ഉണര്‍ന്നു കളിച്ചു. എങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 30 ആം മിനിറ്റിലും 31 മിനിറ്റിലും ഒപ്പമെത്താന്‍ ലഭിച്ച അവസരങ്ങള്‍ അനിരുദ് ഥാപ്പയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ ഗോവയുടെ മുന്നേറ്റമായിരുന്നു. 53 ആം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് ഗോവയുടെ ലീഡുയര്‍ത്തി.

ഗോള്‍ മടക്കാനായി ചെന്നൈയിന്‍ താരങ്ങള്‍ നിരന്തര ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. മൊര്‍ട്ടാഡ ഫാള്‍ നേടിയ ഹെഡര്‍ ഗോളിലൂടെ 80 ആം മിനിറ്റില്‍ ഗോവ ചെന്നൈയുടെ ഗോള്‍ വല മൂന്നാമതും കുലുക്കി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ എലി സാബിയ ചെന്നൈയുടെ ആശ്വാസ ഗോള്‍ നേടി.

TAGS :

Next Story