Quantcast

സൗദിക്കെതിരെ ബ്രസീലിന് നിറംമങ്ങിയ ജയം 

സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ആതിഥേയരായ സൗദിയെ ബ്രസീൽ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു.

MediaOne Logo

Web Desk

  • Published:

    13 Oct 2018 3:23 AM GMT

സൗദിക്കെതിരെ ബ്രസീലിന് നിറംമങ്ങിയ ജയം 
X

സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ആതിഥേയരായ സൗദിയെ ബ്രസീൽ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗബ്രിയേൽ ജീസസും അലക്സ് സാൻഡ്രോയുമായിരുന്നു കാനറികളുടെ സ്കോറർമാർ. ആദ്യം ഗോള്‍ നേടാന്‍ ബ്രസീലിന് ഒന്നാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. 43ാം മിനുറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ആദ്യ ഗോള്‍ നേടിയത്. വമ്പന്മാരായ ബ്രസീല്‍ ടീമിനെ ശക്തമായ പ്രതിരോധമൊരുക്കിയാണ് സൗദി നേരിട്ടത്. പലപ്പോഴും ബ്രസീല്‍ ഗോള്‍മുഖത്ത് പന്തെത്തുകയും ചെയ്തു. എന്നാല്‍ ലക്ഷ്യം കാണാനായില്ലെന്ന് മാത്രം. അതേസമയം സൂപ്പര്‍താങ്ങള്‍ അണിനിരന്നിട്ടും രണ്ടെണ്ണമെ ബ്രസീലിന് വലയിലെത്തിക്കാനായുള്ളൂ. നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല. അതില്‍ രണ്ടാം ഗോള്‍ പിറന്നത് കളി തീരാനിരിക്കെയും. അലക്സ് സാന്ഡ്രോയാണ് രണ്ടാം ഗോള്‍ നേടിയത്.

TAGS :

Next Story