Quantcast

എെ.എസ്.എല്‍: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് - ജംഷഡ്പൂര്‍ എഫ്.സി മത്സരം സമനിലയില്‍

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പടെ അഞ്ച് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ജംഷഡ്പൂര്‍ എഫ്.സി പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി

MediaOne Logo

Web Desk

  • Published:

    26 Oct 2018 1:45 AM GMT

എെ.എസ്.എല്‍: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് - ജംഷഡ്പൂര്‍ എഫ്.സി മത്സരം സമനിലയില്‍
X

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് - ജംഷഡ്പൂര്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. ഇരുപതാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നാല്‍പത്തി ഒന്പതാം മിനിട്ടില്‍ ഫാറൂഖ് ചൌധരി ജംഷഡ്പൂരിനായി സമനില നേടി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പടെ അഞ്ച് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ജംഷഡ്പൂര്‍ എഫ്.സി പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. ബ്ലാസ്റ്റേഴ്സിനും അഞ്ച് പോയന്റാണാങ്കിലും ഗോള്‍ ശരാശരിയിലെ മികവാണ് ജംഷഡ്പൂരിന് തുണയായത്.

ഇന്നത്തെ മത്സരത്തില്‍ എ.ടി.കെ എഫ്സി - ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകുന്നേരം 7.30ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

TAGS :

Next Story