കോപ്പ ലിബര്‍ട്ടാഡോസ് കിരീടം റിവര്‍പ്ലേറ്റിന്
ടീമുകളുടെ ആരാധകര്‍ തമ്മില്‍ രൂക്ഷമായ കല്ലേറും സംഘര്‍ഷവുമുണ്ടായ പശ്ചാത്തലത്തിലായിരുന്നു അര്‍ജന്റീനയില്‍ നിന്ന് മത്സരം സ്‌പെയിനിലേക്ക് മാറ്റിയത്. ആദ്യ പാദത്തില്‍ ഇരുടീമും 2-2 ന് പിരിഞ്ഞിരുന്നു.

കോപ്പ ലിബര്‍ട്ടാഡോസ് കിരീടം റിവര്‍പ്ലേറ്റിന്. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബൊക്കാ ജൂനിയേഴ്‌സിനെ തോല്‍പ്പിച്ചു. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലായിരുന്നു മത്സരം
ये à¤à¥€ पà¥�ें- റിവര്‍പ്ലേറ്റ്-ബൊക്ക ഫൈനല്‍; ഒടുവില്‍ വേദി തീരുമാനമായി

ടീമുകളുടെ ആരാധകര്‍ തമ്മില്‍ രൂക്ഷമായ കല്ലേറും സംഘര്‍ഷവുമുണ്ടായ പശ്ചാത്തലത്തിലായിരുന്നു അര്‍ജന്റീനയില്‍ നിന്ന് മത്സരം സ്‌പെയിനിലേക്ക് മാറ്റിയത്. ആദ്യ പാദത്തില്‍ ഇരുടീമും 2-2 ന് പിരിഞ്ഞിരുന്നു. ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ ബൊക്കാ ജൂനിയേഴ്‌സ് ആദ്യം വലകുലുക്കി. എന്നാല്‍ 68 ആം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോയിലൂടെ റിവര്‍പ്ലേറ്റ് തിരിച്ചടിച്ചു.
ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടുടീമും 3-3ന് ഒപ്പം. നിശ്ചിതസമയത്ത് വിജയഗോള്‍ പിറക്കാതെ വന്നതോടെ അധികസമയത്തേക്ക്. ജുവാന്‍ ഫെര്‍ണാണ്ടോയിലൂടെ 109ആം മിനുറ്റില്‍ റിവര്‍പ്ലേറ്റ് മുന്നിലെത്തുന്നു. പിന്നീട് അധികസമയത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോണ്‍സാലോ നിക്കൊളാസിലൂടെ റിവര്‍പ്ലേറ്റ് വീണ്ടും വലകുലുക്കിയതോടെ ബൊക്കയുടെ കിരീട സ്വപ്നം തകര്‍ന്നടിഞ്ഞു. റിവര്‍പ്ലേറ്റ് ഇരുപാദങ്ങളിലുമായി 5-3ന്റെ ജയവും കിരീടവും സ്വന്തമാക്കി.
Adjust Story Font
16

