യുവന്റസിനെ ഞെട്ടിച്ച് യങ് ബോയ്‌സ്; തോല്‍വി
ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചില്‍ വമ്പന്മാരായ യുവന്റസിന് തോല്‍വി.

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചില്‍ വമ്പന്മാരായ യുവന്റസിന് തോല്‍വി. സ്വിസ് ക്ലബ്ബായ യങ് ബോയ്‌സ് ആണ് ക്രിസ്റ്റ്യാനോയും ഡിബാലയും അടങ്ങിയ സംഘത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചത്. ഇരട്ട ഗോളുകള്‍ നേടിയ ഹൊരൗ ആണ് യുവന്റസിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്. തോറ്റെങ്കിലും യുവന്റസ് അവസാന 16ലേക്ക് എത്തി. 80ാം മിനുറ്റില്‍ ഡിബാലയാണ് യുവന്റസിനായി ഗോള്‍ നേടിയത്. ജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മടങ്ങാന്‍ യങ് ബോയ്‌സിനായി.
#YBJuve 1️⃣-0️⃣ but de #Hoarau sur pénalty #UCL pic.twitter.com/91tIQJjVUV
— CalciomioTV (@CalciomioTV) December 12, 2018
30ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയാണ് യങ്‌ബോയ്‌സ് ആദ്യം ഗോള്‍ കണ്ടെത്തുന്നത്. 68ാം മിനുറ്റില്‍ ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ മാര്‍ജിനില്‍ യുവന്റസ് തോല്‍ക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഡിബാലയിലൂടെ യുവന്റസ് ഗോള്‍ മടക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായാണ് യങ്‌ബോയ്‌സ് രണ്ട് ഗോളുകള്‍ നേടുന്നത്.
Após linda enfiada de bola, Hoarau dribla o zagueiro e bate de esquerda no canto , e amplia para o time suíço. #Hoarau ⚽#UCL#YBJuve#YoungBoysJuventus
— Campeonato Italiano (@CampeonatoItal1) December 12, 2018
pic.twitter.com/oh3AIM1wPQ
Adjust Story Font
16

