പ്രീമിയര്‍ ലീഗ് കിരീടം ആര് നേടും? ടോട്ടനം പരിശീലകന്‍ പറയുന്നത് ഇങ്ങനെ..
എവര്‍ട്ടനുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് തന്റെ ടീം ഈ വര്‍ഷത്തെ കിരീട സാധ്യതകല്‍പ്പിക്കുന്നവരുടെ കൂട്ടത്തിലില്ലെന്ന് വ്യക്തമാക്കുന്നത്.

ഈ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ പ്രത്യേകത എന്തെന്നാല്‍ എല്ലാ ടീമുകളും ഏകദേശം ഒപ്പത്തിനൊപ്പം മുന്നേറുന്നു എന്നതാണ്. ഒരു ഘട്ടത്തില്‍ ആര്‍ക്കും പ്രവചിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു പോയിന്റ് നില. പക്ഷേ ടോട്ടന്‍ഹാം പരിശീലകന്‍ മൗറിസിയോ പോച്ചെറ്റിനോ പറയുന്നത്, ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളെന്നാണ്. അതും തന്റെ ടീം മുന്നാം സ്ഥാനത്ത് നില്‍ക്കെ.

എവര്‍ട്ടനുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകളുടെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് തന്റെ ടീം ഈ വര്‍ഷത്തെ കിരീട സാധ്യതകല്‍പ്പിക്കുന്നവരുടെ കൂട്ടത്തിലില്ലെന്ന് വ്യക്തമാക്കിയത്. പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 48 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 44 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ 42 പോയിന്റുമായി ടോട്ടന്‍ഹാം ആണ് മൂന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് സിറ്റിയുമായി രണ്ട് പോയിന്റിന്റെ വ്യത്യാസവും ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി ആറ് പോയിന്റിന്റെ വ്യത്യാസവും മാത്രം ഉള്ളപ്പോഴാണ് ടോട്ടനം ആരാധകരെ അമ്പരപ്പിച്ച പരിശീലകന്റെ നിരീക്ഷണം.
1961ന് ശേഷം ഒരു ഇ.പി.എല്‍ കിരടീധാരണത്തിന് ഞങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഇനിയും മുന്നേറനാനുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ടീമിന്റെ മുന്നോട്ടുള്ള പോക്ക് വിലയിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയര്‍ലീഗ് കിരീടം നേടുക എന്നത് പ്രയാസമായ കാര്യം തന്നെയാണ്, എന്നാല്‍ അതിനായി ശ്രമിക്കുമെന്നും കോച്ച് വ്യക്തമാക്കി. 37 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തുണ്ട്.
Adjust Story Font
16

