Quantcast

ഏഷ്യ കപ്പ്; മത്സരങ്ങള്‍ക്കായി യു.എ.ഇ വേദികള്‍ സജ്ജം

ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നു വരെ രാജ്യത്തെ എട്ട് വേദികളിലായാണ് ഏഷ്യ കപ്പ്​ ഫുട്ബാൾ മത്സരങ്ങൾ നടക്കുക

MediaOne Logo

Web Desk

  • Published:

    29 Dec 2018 8:53 AM IST

ഏഷ്യ കപ്പ്; മത്സരങ്ങള്‍ക്കായി യു.എ.ഇ വേദികള്‍ സജ്ജം
X

അടുത്തവാരം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് യു.എ.ഇയിലെ വേദികൾ ഒരുങ്ങി. ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികളെ സ്വീകരിക്കാനുള്ള തകൃതിയായ നീക്കങ്ങളിലാണ് വിവിധ എമിറേറ്റുകളിലെ അധികൃതർ.

ഏഷ്യ കപ്പ് ഫുട്ബാൾ മൽസരത്തിൽ പങ്കെടുക്കുന്ന മിക്ക ടീമുകളും ഇതിനകം യു.എ.ഇയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമും അവസാനവട്ട ഒരുക്കത്തിലാണ്. അബൂദബി, ദുബൈ, അൽഐൻ, ഷാർജ എന്നിവിടങ്ങളിലാണ് മത്സരവേദികള്‍.

ഷാർജ സ്പോട്സ് ക്ലബിന് സമീപത്തെ റോഡുകൾ, നടപ്പാതകൾ, പാർക്കിങ് എന്നിവയുടെയെല്ലാം വികസനങ്ങൾ പൂർത്തിയായിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഷാർജയിലും മറ്റും ഒരുക്കിയിട്ടുള്ളത്. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നു വരെ രാജ്യത്തെ എട്ട് വേദികളിലായാണ് ഏഷ്യ കപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുക. കളി റിപ്പോർട്ട് ചെയ്യാൻ നൂറുകണക്കിന് വിദേശ മാധ്യമ പ്രവർത്തകരും യു.എ.ഇയിലെത്തും.

TAGS :

Next Story