Quantcast

എന്ത് റൊണാള്‍ഡോ... ഞാന്‍ തന്നെ താരം

പി.എസ്.ജിയില്‍ നെയ്മര്‍ക്കൊപ്പമുള്ള ഗോളാഘോഷങ്ങളും ലോകകപ്പില്‍ ചുംബിക്കുന്നതും ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതും തുടങ്ങി ടൈം കവര്‍ വരെ ഉപയോഗിച്ചാണ് എംബപെ മുറി അലങ്കരിച്ചത്

MediaOne Logo

Web Desk

  • Published:

    2 Jan 2019 5:47 AM GMT

എന്ത് റൊണാള്‍ഡോ... ഞാന്‍ തന്നെ താരം
X

അല്ല, എംബപയെ കുറ്റം പറയാനും പറ്റില്ല. ആരാധിക്കുന്നയാളേക്കാളേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് തോന്നിയാല്‍ അവിടെ സ്വന്തം പടം വെക്കുന്നത് തന്നെയല്ലേ നല്ലത്. അതുമാത്രമേ ഫ്രഞ്ച് ഫുട്‌ബോളിലെ യുവവിസ്മയം കിലിയന്‍ എംബപെയും ചെയ്തുള്ളു. തന്റെ ആരാധനാപാത്രം ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങള്‍ മുഴുവന്‍ മുറിയില്‍ നിന്നും മാറ്റി. എന്നിട്ട് കയ്യോടെ സ്വന്തം ചിത്രങ്ങള്‍ നിറച്ചൊട്ടിച്ചു!

റൊണാള്‍ഡോയുടെ ചിത്രങ്ങളൊട്ടിച്ച എംബപെയുടെ മുറി

സ്വപ്‌നത്തിനും അപ്പുറത്തുള്ള വര്‍ഷമായിരുന്നു കിലിയന്‍ എംബപെക്ക് 2018. ഫ്രാന്‍സില്‍ നിന്നുള്ള കൗമാര താരം എന്ന നിലയില്‍ നിന്നും ലോകകപ്പോടെ ലോകത്തെ ഏറ്റവും താരമൂല്യമുള്ള യുവതാരമായി എംബപെ വളര്‍ന്നു. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം നേടിയ എംബപെ ഒരു ഘട്ടത്തില്‍ ലോകകപ്പിലെ തന്നെ താരമായി മാറുമെന്ന സൂചനയും നല്‍കിയിരുന്നു.

എംബപെയുടെ മുറിയില്‍ സ്വന്തം ചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് എംബപെ റഷ്യന്‍ ലോകകപ്പില്‍ നടത്തിയത്. പെലെക്കു പിന്നില്‍ ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ റെക്കോഡ് 19 കാരനായ എംബപെ നേടുകയും ചെയ്തു.

പി.എസ്.ജിയില്‍ നെയ്മര്‍ക്കൊപ്പമുള്ള ഗോളാഘോഷങ്ങളും ലോകകപ്പില്‍ ചുംബിക്കുന്നതും ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതും തുടങ്ങി ടൈം മാഗസിന്റെ കവര്‍ചിത്രം വരെ ഉപയോഗിച്ചാണ് എംബപെ സ്വന്തം മുറി അലങ്കരിച്ചിരിക്കുന്നത്. നേരത്തെ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ കൊണ്ട് നിറച്ച എംബപെയുടെ മുറിയുടെ ചിത്രം പുറത്തുവന്നിരുന്നു. 2018ല്‍ വിചാരിച്ചതിലേറെ നേടി 2019 ഇനിയെന്ത് എന്ന നിലയിലാണ് അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പിട്ടിരിക്കുന്നതും.

TAGS :

Next Story