Quantcast

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ഫുട്ബോൾ താരം ഓസിൽ

MediaOne Logo

Web Desk

  • Published:

    3 Jan 2019 10:58 PM IST

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന  കിസ്‍വ തുണി സ്വന്തമാക്കി  ഫുട്ബോൾ താരം ഓസിൽ
X

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ലോക ഫുട്ബോൾ താരം മെസ്യൂത് ഓസിൽ. മക്കയിലെ പുണ്യമാക്കപ്പെട്ട കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണിയുടെ ചെറിയ ഭാഗം അദ്ദേഹത്തിന്റെ ലണ്ടനിലെ വീട്ടിൽ ഫ്രയിം ചെയ്തുവെച്ചത് നോക്കി നിൽക്കുന്ന ഫോട്ടോ ഓസിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിടാനാവാത്ത ഈ സമ്മാനം സ്വന്തമാക്കാനായത് വലിയ സൗഭാഗ്യമാണെന്നും അതിന് ദൈവത്തിനാണ് സർവ സ്തുതിയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

കഅ്ബാലയത്തെ പൊതിയുന്ന കറുപ്പ് തുണിയാണ് കിസ്‍വ. ബലിപെരുന്നാളിന്റെ തലേന്ന് ദുൽഹജ്ജ് ഒമ്പതിന് കിസ്‍വകൊണ്ട് കഅ്‍ബയെ അലങ്കരിക്കാറുണ്ട്.

TAGS :

Next Story