ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും; ഇന്ത്യയുടെ ആദ്യ മത്സരം തായ്ലന്റിനെതിരെ
ജനുവരി ആറിന് അബൂദബി അല്‍നഹ്യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ -തായ്‍ലന്റ് മല്‍സരം. ഈമാസം 10 ന് ഇന്ത്യ യു.എ.ഇയെും 14 ന് ബഹ്റൈനെയും നേരിടും

ഏഷ്യാ കപ്പ് ഫുട്ബാളിന് ഇന്ന് അബൂദബിയില്‍ തുടക്കമാകും. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ആതിഥേയരായ യു.എ.ഇയും ബഹ്റൈനും തമ്മിലാണ് ഉദ്ഘാടന മല്‍സരം. നാളെ തായ്‍ലന്റിനെതിരെ ഇന്ത്യ കളത്തിലിറങ്ങും.
24 രാജ്യങ്ങളാണ് ഇത്തവണ ഏഷ്യന്‍കപ്പിനായി മാറ്റുരക്കുന്നത്. അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ഐന്‍ എന്നീ നാല് യു.എ.ഇ നഗരങ്ങളിലാണ് മല്‍സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്. നാളെ രാത്രി യു.എ.ഇ സമയം എട്ടിനാണ് യു.എ.ഇ - ബഹ്റൈന്‍ ഉദ്ഘാടന മല്‍സരം.
ബഹ്റൈന്‍, തായ്‍ലന്റ്, യു.എ.ഇ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി ആറിന് അബൂദബി അല്‍നഹ്യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-തായ്‍ലന്റ് മല്‍സരം. സന്നാഹ മല്‍സരത്തില്‍ ഒമാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങുന്നത്.
പത്ത് ദിവസമായ കഠന പരിശീലനത്തിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അനിരുദ്ധ് ഥാപ്പ, ജെജേ ലാല്‍പെഖുല, മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈമാസം 10 ന് ഇന്ത്യ യു.എ.ഇയെും 14 ന് ബഹ്റൈനെയും നേരിടും.
Adjust Story Font
16

