ഗാര്‍ഡിയോളക്ക് കീഴിലെ ഏറ്റവും വലിയ വിജയവുമായി സിറ്റി
എണ്‍പത്തിയാറാം മിനിറ്റില്‍ ലെറോയ് സെയിനിന്‍റെ ബൂട്ടില്‍ നിന്ന് ഏഴാം ഗോളും പിറന്നപ്പോള്‍ ഗാര്‍ഡിയോളക്ക് കീഴിലെ ഏറ്റവും മികച്ച വിജത്തോടെയാണ് സിറ്റി കുതിച്ചത്

പെപ്പ് ഗാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് റോത്തര്‍ഹാമിനെതിരെ സ്വന്തമാക്കിയത്. എഫ്.എ കപ്പിലെ മൂന്നാം റൌണ്ടില്‍ എതിരില്ലാത്ത ഏഴ് ഗോളിനാണ് സിറ്റിയുടെ ആധികാരിക വിജയം. ഏഴ് കളിക്കാരും ഗോള്‍ നേടി എന്ന പ്രത്യേകതയും ഈ മിന്നുന്ന വിജയത്തിന് മാറ്റ് കൂട്ടി.
എണ്‍പത്തിയാറാം മിനിറ്റില്‍ ലെറോയ് സെയിനിന്‍റെ ബൂട്ടില്‍ നിന്ന് ഏഴാം ഗോളും പിറന്നപ്പോള്‍ ഗാര്‍ഡിയോളക്ക് കീഴിലെ ഏറ്റവും മികച്ച വിജത്തോടെയാണ് സിറ്റി കുതിച്ചത്. വാറ്റ്ഫോര്‍ഡിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് നേടിയ വിജയത്തിന് ഇനി രണ്ടാം സ്ഥാനം. ഇത് രണ്ടാം തവണയാണ് ഗാര്‍ഡിയോളക്ക് കീഴില്‍ സിറ്റി ഒരു മത്സത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്. 2017ല്‍ സ്റ്റോക്കിനെതിരെ നടന്ന പ്രിമിയര്‍ ലീഗ് മത്സരത്തിലാണ് 7-2ന് സിറ്റി വിജയിച്ചത്.
സ്റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍, ഗബ്രിയേല്‍ ജീസസ്, റിയാദ് മഹ്രസ്, നിക്കോളാസ് ഒറ്റമെന്‍റി എന്നിവരാണ് സെയിനിനെ കൂടാതെ സിറ്റിക്കായി ഗോള്‍ നേടിയത്. സെമി അജയ്യിയുടെ സെല്‍ഫ് ഗോളും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.
Adjust Story Font
16

