ബാഴ്‌സലോണ റയല്‍ മാഡ്രിഡ് സമനിലയില്‍, എവര്‍ട്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയ്ക്ക് സ്വന്തം മൈതാനമായ ന്യൂ കാംപില്‍ ബാഴ്‌സലോണയിറങ്ങിയത് പരിക്കേറ്റ മിശിഹായില്ലാതെ. അവസരം മുതലെടുത്ത റയല്‍ ലുക്കാസ് വാസ്‌ക്വേസിലൂടെ ആറാം മിനുട്ടില്‍ ഗോള്‍ നേടി.

കോപ ഡെല്‍റെ ഫുട്‌ബോള്‍ സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു.
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയ്ക്ക് സ്വന്തം മൈതാനമായ ന്യൂ കാംപില്‍ ബാഴ്‌സലോണയിറങ്ങിയത് പരിക്കേറ്റ മിശിഹായില്ലാതെ. അവസരം മുതലെടുത്ത റയല്‍ ലുക്കാസ് വാസ്‌ക്വേസിലൂടെ ആറാം മിനുട്ടില്‍ ഗോള്‍ നേടി. ആധിപത്യമുറപ്പിക്കാന്‍ റയലും മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ബാഴ്‌സയും കിണഞ്ഞു ശ്രമിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയില്ല.
ചിരവൈരികളുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെടാതിരിക്കാനുള്ള ബാഴ്‌സയുടെ പോരാട്ടം ലക്ഷ്യം കണ്ടത് 57 ആം മിനുട്ടില്‍ മാല്‍കമിലൂടെ. ഇതോടെ രണ്ടാം പാദം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായി. ഈ മാസം 27ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യുവിലായിരിക്കും രണ്ടാം പാദം.
അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ലപ്പോര്‍ഡെ, ജീസുസ് എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ഇതോടെ ലീഗില്‍ സിറ്റി ഒന്നാമതെത്തി.
Adjust Story Font
16

