Quantcast

ബംഗളൂരുവിനെ മലര്‍ത്തിയടിച്ച് ഡല്‍ഹി ഡൈനാമോസ്

പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഡൈനാമോസാണ് ഒന്നാംസ്ഥാനത്തുള്ള ബംഗളൂരുവിനെ അട്ടിമറിച്ചത്.

MediaOne Logo

Web Desk

  • Published:

    17 Feb 2019 4:52 PM GMT

ബംഗളൂരുവിനെ മലര്‍ത്തിയടിച്ച് ഡല്‍ഹി ഡൈനാമോസ്
X

അഞ്ച് ഗോളുകള്‍ പിറന്ന ഐ.എസ്.എല്ലിലെ ത്രില്ലറില്‍ ബംഗളൂരു എഫ്‌സിയെ ഡല്‍ഹി ഡൈനാമോസ് മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗോളി ഗുര്‍പ്രീത് സിംങ് സന്ധുവിന്റെ പിഴവുകളാണ് ബംഗളൂരു എഫ്.സിയെ അവസാന മിനുറ്റുകളില്‍ തോല്‍വിയിലേക്ക് നയിച്ചത്. ഡല്‍ഹി ഡൈനാമോസിന് വേണ്ടി ഡാനിയേല്‍ ലാലിംപുയ ഇരട്ടഗോളുകള്‍ നേടി.

പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഡൈനാമോസാണ് ഒന്നാംസ്ഥാനത്തുള്ള ബംഗളൂരുവിനെ അട്ടിമറിച്ചത്. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ബംഗളൂരു എഫ്‌സി അതിനുവേണ്ടി തന്നെയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. ഒമ്പതാം മിനുറ്റില്‍ ഡല്‍ഹി മുന്നിലെത്തിയെങ്കിലും പത്തൊമ്പതാം മിനുറ്റില്‍ ഹോകിപ്പിലൂടെ ബംഗളൂരു സമനില പിടിച്ചു. ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോഗോള്‍ വീതമടിച്ച് സമനിലയിലാണ് പിരിഞ്ഞത്.

മത്സരത്തിന്റെ 59ആം മിനുറ്റില്‍ പകരക്കാരനായിറങ്ങിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിലൂടെ 72ആം മിനുറ്റില്‍ ബംഗളൂരു എഫ്‌സിയെ മുന്നിലെത്തി. ക്യാപ്റ്റന്റെ ഗോളിലൂടെ ജയിക്കാനാകുമെന്ന ബംഗളരു പ്രതീക്ഷകളെ അട്ടിമറിച്ച് മത്സരത്തിന്റെ അവസാന മിനുറ്റുകളില്‍ ഡാനിയല്‍ ലാലിംപുയ ഡല്‍ഹിയുടെ രക്ഷകനാവുകയായിരുന്നു. ലാലിംപുയയും പകരക്കാരനായാണ് കളിക്കളത്തിലെത്തിയത്(46'). എഴുപത്തിയേഴാം മിനുറ്റില്‍ സമനിലപിടിച്ച ലാലിംപുയ 81ആം മിനുറ്റിലെ ഗോളിലൂടെ ഡല്‍ഹിയെ ജയിപ്പിച്ചു.

പ്ലേ ഓഫ് സാധ്യത അവസാനിച്ചശേഷം മിന്നുന്ന പ്രകടനമാണ് ഡല്‍ഹി ഡൈനാമോസ് നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അവര്‍ തോറ്റിട്ടില്ല. ഗോള്‍ വഴങ്ങാത്ത പ്രതിരോധമാണ് ഡല്‍ഹിയുടെ കളി മാറ്റിയത്.

TAGS :

Next Story