Quantcast

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്സ്, തോല്‍വി ഒരു ഗോളിന്

അവസാന 10 മിനുട്ടില്‍ കളിമറന്ന ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ തോല്‍വി, മുംബൈക്കായി ഗോള്‍ നേടിയത് തുനീസിയന്‍ താരം മുഹമ്മദ് അമീന്‍

MediaOne Logo

Web Desk

  • Published:

    24 Oct 2019 10:07 PM IST

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്സ്, തോല്‍വി ഒരു ഗോളിന്
X

കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സിന് ഒടുക്കം പിഴച്ചു. ഗോളടിക്കാന്‍ മറന്നതും അവസാന നിമിഷങ്ങളില്‍ പ്രതിരോധം കാക്കാന്‍ കഴിയാതെ പോയതും ബ്ലാസ്റ്റേഴ്സിന് വിനയായി.

കളിയുടെ രണ്ടാം പകുതിയുടെ 82ആം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സമനില തെറ്റുകയായിരുന്നു. വലതു വിങ്ങിൽ നിന്ന് സൗവിക് ചക്രവർത്തി നല്‍കിയ പാസ് ക്ലിയർ ചെയ്യാൻ മടിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന മുഹമ്മദ് അമീന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ബ്ലാസ്റ്റേഴ്സ് ഗോളി ബിലാൽ ഖാന് ചിന്തിക്കാന്‍ സമയം എടുക്കുന്നതിനു മുമ്പേ പന്ത് വലയിലെത്തി.

കഴിഞ്ഞ സീസണിലും രണ്ടാം പകുതിയുടെ അവസാനം ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്. ഇത്തവണയും ‘ലേറ്റ് ഗോള്‍ മാന്‍ഡ്രേക്ക്’ ബ്ലാസ്റ്റേഴ്സിനെ വിട്ടൊഴിയുന്നില്ല എന്ന് വേണം കരുതാന്‍

TAGS :

Next Story