ഒടുവില്‍ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു... പക്ഷേ, വൈകിപോയി
നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂര്‍ എഫ്.സിയെ ആദ്യമായി തോല്‍പിച്ച് തലയുയര്‍ത്തിയാണ് സീസണിലെ അവസാന ഹോം മത്സരം മഞ്ഞപട അവസാനിപ്പിച്ചത്...

സീസണില്‍ അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഐ.എസ്.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂര്‍ എഫ്.സിയെ 2-1നാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. മത്സരത്തിന്റെ 16ആം മിനുറ്റില്‍ ഡെഷ്‌റോണ്‍ ബ്രൗണിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരിനെ ഒഗ്ബച്ചയുടെ ഇരട്ടഗോളുകളിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്.
ഐ.എസ്.എല്‍ നേരത്തെ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ബാംഗ്ലൂരിനെ തോല്‍പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നില്ല. ആ മോശം റെക്കോഡും ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മറികടന്നു. ആരാധകരില്‍ വലിയൊരു വിഭാഗം കൈവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ഹോം മത്സരത്തിലെ ജയം വലിയൊരു ആശ്വാസമാണ്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാംഗ്ലൂര്‍ തന്നെയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. സുരേഷ് വാങ്ജം നീട്ടി നല്‍കിയ പന്ത് ബ്രൗണിന് ലഭിച്ചു. പ്രതിരോധത്തെ കബളിപ്പിച്ച് മുന്നോട്ടു പോയ ബ്രൗണ്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ബിലാല്‍ഖാനെയും മറികടന്ന് അനായാസം ഗോള്‍ നേടി.
ആദ്യ പകുതിയുടെ പരിക്കുസമയത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോള്‍. ബോക്‌സിന് വെളിയില്‍ ഒഗ്‌ബേച്ചയെ ബാംഗ്ലൂര്‍ പ്രതിരോധം ഫൗള്‍ ചെയ്തു. ഫ്രീക്കിക് ഒഗ്ബച്ചേതന്നെ നിലം പറ്റെയുള്ള ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ബോക്‌സില്‍ വെച്ച് മെസിയെ ഫൗള്‍ ചെയ്തതിന് 72ആം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഒഗ്‌ബേച്ചക്ക് പിഴച്ചില്ല. ഐ.എസ്.എല്ലില്‍ ഒഗ്ബച്ചേയുടെ പതിമൂന്നാം ഗോളായിരുന്നു അത്.
Adjust Story Font
16

