ഗോവധം സംബന്ധിച്ച് പരാതി സ്വീകരിക്കാന്‍ സുബോധ് കുമാര്‍ തയ്യാറായിരുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി നേതാവ്
സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്നും അക്രമത്തില്‍ പ്രതിയായ ഇയാള്‍ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നു.

ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ഗോവധം സംബന്ധിച്ച് പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശിഖര്‍ അഗര്‍വാള്‍ രംഗത്ത്. സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്നും അക്രമത്തില്‍ പ്രതിയായ ഇയാള്‍ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നു.

പ്രധാന പ്രതിയായ യോഗേഷ് രാജിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ബി.ജെ.പി നേതാവ് ശിഖര്‍ അഗര്‍വാള്‍. കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന 27 പേരെയാണ് പൊലീസ് അക്രമങ്ങളില്‍ പ്രതി ചേര്‍ത്തത്. പശുവിന്റെ അവശിഷ്ടങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ തങ്ങളെ സുബോധ് കുമാര്‍ തടഞ്ഞുവെന്ന് ഇന്ന് പുറത്ത് വിട്ട വീഡിയോയില്‍ ശിഖര്‍ അഗര്‍വാള്‍ ആരോപിച്ചു. സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

മുസ്ലീങ്ങളോട് ഭാഗത്താണ് സുബോധ്കുമാറെന്നും വീഡിയോയില്‍ ശിഖര്‍ അഗര്‍വാള്‍ ആരോപിക്കുന്നുണ്ട്. കേസില്‍ പ്രധാന പ്രതിയായ യോഗേഷ് രാജ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഇനിയും നല്‍കിയിട്ടില്ല. വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ये à¤à¥€ पà¥�ें- ബുലന്ദ്ശഹര്‍ കേസില്‍ നിരപരാധികളെ പ്രതികളാക്കാന്‍ പൊലീസിന്റെ തിടുക്കം
Adjust Story Font
16

