ഫലസ്തീന്‍ സമാധാന ശ്രമത്തില്‍ ട്രംപിനെ അഭിനന്ദിച്ച് സൗദി അറേബ്യ; ഇസ്രയേലുമായി ഒന്നിച്ചിരുന്നാല്‍ ഫലസ്തീനിന്‍റെ നിയമാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സൗദി
ഇസ്രയേല്‍ - ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനുള്ള ട്രംപിന്‍റെ പ്രത്യേക പദ്ധതി പ്രഖ്യാപനത്തിലാണ് സൌദിയുടെ നിലപാട്

ഇസ്രയേല്‍ - ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് യുഎസ് മധ്യസ്ഥതയില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് സൌദി അറേബ്യ. ഫലസ്തീന്‍ ജനതയുടെ പ്രശ്നം പരിഹരിക്കാന്‍ അവരുടെ വശം കൂടി പരിശോധിക്കണം. സമാധാനത്തിലേക്ക് എത്താന്‍ ചര്‍ച്ചയല്ലാതെ വഴിയില്ലെന്നും സഹകരിക്കണമെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സൌദിയുടെ നിലപാട്.
വിഷന്‍ ഫോര്‍ പീസ്, പ്രോസ്പിരിറ്റി ആന്റ് ബ്രൈറ്റ് ഫ്യൂച്ചര്‍ എന്ന പേരില്‍ ഫലസ്തീന്‍ - ഇസ്രയേല്‍ പ്രശ്നം പരിഹരിക്കാനായുള്ള ട്രംപിന്‍റെ പദ്ധതി പ്രഖ്യാപനത്തിലാണ് സൌദിയുടെ നിലപാട്. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങിനെ. ഫലസ്തീന്‍ ജനതയുടെ പ്രശ്ന പരിഹാരത്തിന് സമഗ്രമായ സമാധാന പദ്ധതിയാണ് ആവശ്യം. സഊദ് ഭരണകൂടത്തിന്റെ തുടക്ക കാലം മുതല്‍ ഇന്നോളം സഹോദരന്മാരായ ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്.
സമാധാനത്തില്‍ ഊന്നിയുള്ള നയതന്ത്ര നീക്കങ്ങളാണ് വിഷയത്തില്‍ വേണ്ടത്. പ്രശ്നം പരിഹരിക്കാനുള്ള അമേരിക്കന്‍ പ്രസിഡണ്ടിന്റെ നീക്കങ്ങളെ അഭിനന്ദിക്കുന്നു. പ്രശ്ന പരിഹാരത്തിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു കൂട്ടരേയും നേരിട്ട് ചര്‍ച്ചക്ക് വിളിക്കണം. അഭിപ്രായ ഭിന്നതകള്‍ എങ്ങിനെ പരിഹരിക്കണമെന്ന് നേരിട്ട് ചര്‍ച്ച ചെയ്തേ തീര്‍പ്പാക്കാനാകൂ. ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങള്‍ വകവെച്ചു കൊണ്ടാകണം ഈ ശ്രമമെന്നം സൌദി ആവശ്യപ്പെട്ടു.
Adjust Story Font
16

