Quantcast

സൌദി അതിര്‍ത്തികളില്‍ പരിശോധന ശക്തം: കൊറോണ സാന്നിധ്യം രാജ്യത്തില്ലെന്ന് കൊറോണ പ്രതിരോധ കമ്മിറ്റി; മക്ക മദീന പ്രവേശനത്തില്‍ നിയന്ത്രണം

രാജ്യത്ത് കൊറോണ പ്രതിരോധിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

MediaOne Logo
സൌദി അതിര്‍ത്തികളില്‍ പരിശോധന ശക്തം: കൊറോണ സാന്നിധ്യം രാജ്യത്തില്ലെന്ന് കൊറോണ പ്രതിരോധ കമ്മിറ്റി; മക്ക മദീന പ്രവേശനത്തില്‍ നിയന്ത്രണം
X

റിയാദില്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം

സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് കൊറോണ പ്രതിരോധ കമ്മിറ്റി. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മിറ്റി വിവരങ്ങള്‍ വിശദീകരിച്ചത്. കൊറോണ വൈറസ് ബാധയായ കോവിഡ്-19 സംശയമുള്ളവരുടെ പരിശോധന ഫലങ്ങളിലൊന്നും കൊറോണ വൈറസ് സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

കൊറോണ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യം സുരക്ഷിതമെന്നും കമ്മിറ്റി ഇന്നും ആവര്‍ത്തിച്ചു

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്ക്രീനിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോരുത്തരേയും സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. വിമാനക്കമ്പനികള്‍ക്കും ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കമ്മിറ്റി അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധത്തിന് പത്തോളം മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൊറോണ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യം സുരക്ഷിതമെന്നും കമ്മിറ്റി ഇന്നും ആവര്‍ത്തിച്ചു. ഓരോ ദിവസവും കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഇതിനിടെ മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ പ്രവേശനകവാടങ്ങളിലും പരിശോധന ശക്തമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാലര ലക്ഷത്തിലേറെ തീര്‍ഥാടകരാണ് രാജ്യത്തിനകത്ത് ഉംറ ചെയ്യുന്നതിനായി എത്തിയിരുന്നത്. ഉംറ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച ശേഷം ഒരു ലക്ഷത്തി ആറായിരം തീര്‍ഥാടകര്‍ മടങ്ങിപ്പോയി. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍‌ക്ക് മൂന്ന് മണിക്കൂറിനകം ഉംറക്കുള്ള അനുമതി പത്രം പോര്‍ട്ടല്‍ വഴി ലഭിക്കും. ഹജ്ജ് ഉംറ മന്ത്രാലയം വക്താവാണ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇരു ഹറമുകളും ജാഗ്രതയിലാണെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

ഇതിനിടെ സൌദിയിലേക്ക് വസ്ത്രങ്ങളും മാസ്കും ഉള്‍പ്പെടെയുള്ളവ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് വിഭാഗം നിയന്ത്രണമേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവ പൂര്‍ണമായും നിലച്ചിട്ടുമുണ്ട്. താല്‍ക്കാലികമാണ് നടപടികളെന്ന് മന്ത്രാലയം അറിയിച്ചു.

Next Story