സൌദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്; ആകെ അസുഖ ബാധിതര്‍ 171 ആയി
സൌദി ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങള്‍ അറിയിച്ചത്

സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു
സൌദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 171 ആയി. ഇന്നത്തെ പുതിയ കേസുകള്‍ ഇപ്രകാരമാണ്. 19 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്.
ഇതില്‍ 16 പേര്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ സൌദികളും രണ്ട് പേര്‍ ഫിലിപ്പീന്‍ പൌരന്മാരും ഒരാള്‍ ജോര്‍ദാന്‍ സ്വദേശിയുമാണ്.
ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ ആറു പേരടക്കം ഖത്തീഫില്‍ പത്ത് സൌദികള്‍ക്ക് കൂടി ഇന്ന് അസുഖം സ്ഥിരീകരിച്ചു. ജിദ്ദയില്‍ അസുഖം സ്ഥിരീകരിച്ച മൂന്ന് പേരില്‍ ഒരാള്‍ ജോര്‍ദാന്‍ സ്വദേശിയും ബാക്കിയുള്ളവര്‍ സൌദികളുമാണ്.
മക്കയില്‍ രണ്ട് ഈജിപ്ഷ്യരും ഒരു തുര്‍ക്കി സ്വദേശിയും അടക്കം മൂന്ന് പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. ദഹ്റാനില്‍ വിദേശത്ത് നിന്നെത്തിയ മൂന്ന് സൌദികള്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചതോടെ ഇന്നത്തെ മാത്രം പുതിയ കേസുകള്‍ 38 ആയി. ആറു പേര്‍ നേരത്തെ സുഖം പ്രാപിച്ചിരുന്നു. ഇവരുള്‍പ്പെടെയുള്ള കണക്കാണ് 171.
Adjust Story Font
16

