സൌദിയില്‍ ഇന്ന് 70 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു; റിയാദില്‍ മാത്രം 49 പേര്‍; രോഗ ബാധിതരുടെ എണ്ണം 344 ആയി

സൌദിയില്‍ ഇന്ന് പുതിയ 70 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൌദിയില്‍ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. 11 പേര്‍ക്ക് ജിദ്ദയിലും രണ്ട് പേര്‍ മക്കയിലുമാണ്. മദീന, ദമ്മാം, ദഹ്റാന്‍, ഖത്തീഫ്, അല്‍ബഹ, തബൂക്ക്, ബീഷ, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങില്‍ ഓരോ കേസും സ്ഥിരീകരിച്ചു. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് നേരത്തെയുള്ളവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് കൂടുതല്‍ പ്രവിശ്യകളില്‍ രോഗ ബാധ ഓരോന്ന് വീതവും സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ് രാജ്യം.
Next Story
Adjust Story Font
16

