സൗദിയില്‍ ഇന്ന് 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: 16 പേര്‍ക്ക് അസുഖം മാറി
കേസുകള്‍ സ്ഥിരീകരിച്ച രീതിയും ഓരോ മേഖലയിലേയും സാഹചര്യവും മന്ത്രാലയം നല്‍കിയ വിവരങ്ങളും

റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴികളെല്ലാം അണുമുക്തമാക്കുന്നു
സൗദിയില്‍ ഇന്ന് 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യ നില ഭദ്രമാണെങ്കിലും നിരീക്ഷണത്തില്‍ തുടരും. ഇതോടൊപ്പം ഇന്ന് എട്ട് പേര്‍ക്ക് കൂടി അസുഖത്തില്‍ നിന്നും മോചനമുണ്ടായി. ഇതോടെ ആകെ രോഗത്തില്‍ നിന്നും മോചിതരായവരുടെ എണ്ണം പതിനാറായി.
സമ്പര്‍ക്കത്തിലൂടെയാണ് ഇന്നുള്ള കേസുകളില്‍ ഭൂരിഭാഗവും സ്ഥിരീകരിച്ചത്. ഇതിനാല്‍ കൂടുത ജാഗ്രത പാലിക്കാനും പരമാവധി വീടുകളില്‍ കഴിയാനും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ബാധയുള്ളവര്‍ വിവാഹം, മരണാനന്തര ചടങ്ങ്, സല്‍ക്കാരം എന്നിവയില്‍ പങ്കെടുത്തിരുന്നു. ഈ പട്ടികയിലുള്ളവരും അസുഖം സ്ഥിരീകരിച്ചവരിലുണ്ട് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത പൊതുജനം പുലര്‍ത്തേണ്ടി വരും.
ഇന്നലെ രാത്രി മാത്രം 70 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൌദിയില്‍ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. വ്യാഴാഴ്ച 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 21 കേസുകള്‍ റിയാദിലായിരുന്നു. റിയാദിലും ദമ്മാമിലും നൂറിലധികം കോവിഡ് 19 കേസുകളുണ്ടെന്നതാണ് നിലവിലെ സാഹചര്യം. മക്കയില്‍ അന്പതിധികം കേസുകളുണ്ട്.
രോഗവും കൊറോണ വൈറസും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന് സൌദി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി മീഡിയവണിനോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സൌദിയിലെ നിലവിലെ കേസുകളുടെ അവസ്ഥ പരിശോധിക്കുകയാണ് മീഡിയവണ്‍. നിലവില്‍ കേസുകള്‍ സ്ഥിരീകരിച്ച രീതിയും ഓരോ മേഖലയിലേയും സാഹചര്യവും മന്ത്രാലയം നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇങ്ങിനെ സംഗ്രഹിക്കാം.
1. രാജ്യത്ത് 2020 മാര്‍ച്ച് 21 വരെയുള്ള അവസാന കണക്ക് പ്രകാരമുള്ള 392 കേസുകളില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തിയവരാണ് എന്നതാണ് ഒന്നാമത്തെ വസ്തുത. ഇതില്‍ തന്നെ വിമാന യാത്രകള്‍ റദ്ദാക്കുന്ന അവസാന ദിനങ്ങളിലും, റദ്ദാക്കിയ ശേഷം വിദേശത്തു നിന്നും ഒഴിപ്പിച്ച സൌദികളിലുമാണ് കൂടുതല്‍ അസുഖവും സ്ഥിരീകരിച്ചത്. ഇതില്‍ രോഗലക്ഷണങ്ങള്‍ കണ്ടവരെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് നിരീക്ഷണത്തിലേക്ക് മാറ്റി.

എന്നാല്‍ ഇന്നത്തോടെ സ്ഥിതിമാറി. സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് ഇന്ന് കൂടുതല്‍ കേസ് സ്ഥിരീകരിച്ചത്. രാജ്യത്ത് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ അഥവാ സ്വയം തടവിലിരിക്കല്‍ പദ്ധതി വിദേശത്ത് നിന്നും എത്തിയവര്‍ക്ക് ബാധകമാണ്.
2. വിമാനത്താവളത്തില്‍ നിന്നും സംശയമുള്ളവരെ നേരിട്ട് ഹോട്ടലുകളിലേക്കാണ് മാറ്റുന്നത്. വീടുകളില്‍ നിര്‍ത്തിയാല്‍ പുറത്തിറങ്ങാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് ഈ നടപടി. റിയാദില്‍ മാത്രം 13 ഹോട്ടലുകള്‍ ഇത്തരത്തില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. 14 ദിവസത്തിനേ ശേഷം ഇവിടെ നിന്നും തിരിച്ചയക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി ഡോ.മുഹമ്മദ് അല്‍ തുവൈജിരി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളില്‍ നിന്നും അസുഖം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുന്നു. ഹോട്ടലുകളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അണുമുക്ത നടപടി പൂര്‍ത്തിയാക്കുന്നുണ്ട്. വിദേശത്ത് നിന്നും ഒഴിപ്പിക്കുന്ന സൌദികളാണ് ഐസൊലേഷനില്‍ ഭൂരിഭാഗവും
3. ഇന്നലത്തെ (2020 മാര്‍ച്ച് 20) കണക്ക് പ്രകാരം ആകെയുള്ള 274 കേസുകളില്‍ 99 പേരായിരുന്നു വിദേശികള്‍. ഇതില്‍ 50 പേര്‍ മക്കയിലാണ്. മക്കയിലുള്ള 50 പേരില്‍ 48 പേരും ഈജിപ്ഷ്യരാണ്. മക്കയില്‍ ഒരു ബംഗ്ലാദേശിയും തുര്‍ക്കി സ്വദേശിയുമുണ്ട്. 48 ഈജിപ്ഷ്യരില്‍ 47 പേര്‍ക്ക് അസുഖം വന്നത് ഒരാളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങളിലുണ്ട്. ബാക്കിയുള്ള വിദേശികളില്‍ പത്തില്‍ താഴെ പേര്‍ റിയാദിലാണ്. റിയാദില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഈ യുഎസ് പൌരന്മാര്‍ തുടക്കം മുതല്‍ തന്നെ ഐസിയുവിലായിരുന്നു. ജിദ്ദയിലും തുര്‍ക്കി സ്വദേശികളടക്കം വിദേശികള്‍ ചികിത്സയിലുണ്ട്. സൌദിയിലെ 99 ശതമാനം കേസുകളും ഐസൊലേഷനില്‍ വെച്ചാണ് അസുഖം സ്ഥിരീകിച്ചത്.
4. ദമ്മാമിലാണ് ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നുമെത്തിയ ബാക്കിയുള്ള വിദേശികള്‍. ഖതീഫിലാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. രാജ്യത്ത് കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചതും പടര്‍ന്നതും ഇവിടെയാണ്. നൂറിലേറെ കേസുകള്‍ കിഴക്കന്‍ പ്രവിശ്യയിലുണ്ട്. ദഹ്റാന്‍, ദമ്മാം, ഖോബാര്‍ എന്നിവിടങ്ങളിലും അവസാന ദിവസങ്ങളില്‍ വിദേശത്ത് നിന്നെത്തിയ സ്വദേശികള്‍ക്ക് ഐസൊലേഷനിലിരിക്കെ അസുഖം സ്ഥിരീകരിച്ചു.

ഐസൊലേഷനിലാണ് കൂടുതല്‍ അസുഖങ്ങളും സ്ഥിരീകരിക്കുന്നത്. എങ്കിലും ജാഗ്രത അനിവാര്യമാണ്. പുറത്തിറങ്ങുന്നത് കിഴക്കന്‍ പ്രവിശ്യയില്‍ ഇതര പ്രവിശ്യകളെ അപേക്ഷിച്ച് കര്‍ശനമായി സുരക്ഷാ വിഭാഗം നിയന്ത്രിക്കുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ അസുഖം പടര്‍ന്ന മേഖലയാണ് ഖതീഫ്. ഈ മേഖല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
5. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ സവിശേഷം സാഹചര്യം രാജ്യത്തുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ്, സല്‍ക്കാരങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത സൌദികള്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കി ആളുകളെ ഐസൊലേഷനിലേക്ക് മാറ്റിക്കഴിഞ്ഞു. രാജ്യത്തെ മിക്ക പ്രവിശ്യകളിലേക്കും ഓരോ കേസെങ്കിലും എത്തുന്നു എന്നതാണ് നിലവിലെ സാഹചര്യം. പ്രതിരോധത്തിന് പരമാവധി മുന്‍കൈ ഇക്കാര്യത്തില്‍ വ്യക്തികള്‍ എടുക്കണം. ഒരു കാരണവശാലും കൈകള്‍ പിടിച്ച് സലാം പറയരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് പറയുന്നത് ഈ സാഹചര്യത്തിലാണ്.
6. ബാച്ചിലര്‍ ഫ്ലാറ്റുകളിലടക്കം ഗുരുതര സാഹചര്യമുള്ള മേഖലകളിലൊക്കെ പരിശോധന നടക്കുന്നുണ്ട്. വന്‍തുക പിഴയും ഈടാക്കുന്നുണ്ട്. റൂമുകളില്‍ പരമാവധി വൃത്തി പാലിക്കണം. കൈകളില്‍ സ്റ്റെറിലൈസര്‍ ഓരോ തവണയും പുറത്ത് പോകുന്പോഴും വരുന്പോഴും പുരട്ടണം. ബാച്ചിലര്‍ ഫ്ലാറ്റുകളില്‍ ഓരോരുത്തരും അവരവരുടെ റൂമുകളില്‍ കഴിയുക എന്നിവയാണ് ഈ ഘട്ടത്തില്‍ ചെയ്യാനുള്ളത്. ആരോഗ്യ മന്ത്രാലയ വക്താവ് മീഡിയവണിനോട് പറഞ്ഞതില്‍ പ്രധാനപ്പെട്ട കാര്യം, വ്യക്തികള്‍ വിചാരിക്കാതെ നമുക്കിതിനെ മറികടക്കാനാകില്ല എന്നതാണ്. വിവിധ നഗരങ്ങളിലെ പ്രവാസികള്‍ ഇതുമായി സഹകരിച്ചു തുടങ്ങിയെന്നതാണ് ഇന്നത്തെ അവസ്ഥ.
7. കടകളില്‍ പ്രവേശിക്കുമ്പോള്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം ഇല്ലാതിരിക്കുന്നത് നിലവില്‍ നിയമ ലംഘനമാണ്. അനിവാര്യമായും തുറക്കേണ്ട അഞ്ഞൂറിലെ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി കഴിഞ്ഞു. രാജ്യത്തെ ഷോപ്പിങ് കോപ്ലക്സുകള്‍ മുനിസിപ്പിലാറ്റികള്‍ കഴുകി വൃത്തിയാക്കുന്നു. ഇത്ര സമഗ്രമായി മന്ത്രാലയം കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും സ്ഥാപനങ്ങള്‍ അത് പാലിക്കുന്നില്ലെന്ന് കണ്ടാല്‍ നടപടിയുണ്ടാകും. വിവിധ ആളുകള്‍ കയറിയിറങ്ങുന്ന ഇടമാണ് വ്യാപാര സ്ഥാപനങ്ങള്‍. ഇതിനാല്‍ സ്റ്റെറിലൈസേഷന്‍ സംവിധാനമില്ലാത്ത കടകളില്‍ നിന്നും അകുന്നു നില്‍ക്കുകയാണ് ആരോഗ്യത്തിന് നല്ലത്.
8. ഇന്ത്യക്കാരില്‍ ആര്‍ക്കും ഇത് വരെ അസുഖം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചു വന്ന സൌദികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന ഘട്ടത്തില്‍ വിമാനത്തില്‍ വന്ന മലയാളികളടക്കം നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇതുവരെയുള്ള ഫലങ്ങളെല്ലാം നെഗറ്റീവാണ്. എങ്കിലും കോവിഡ് 19 ലക്ഷണങ്ങളായ ശ്വാസം മുട്ടല്‍, ചുമ, കഫക്കെട്ട്, തുടരെയുള്ള തലവേദന എന്നിവയുള്ളവര്‍ക്ക് അനിവാര്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്താം.
9. ആരോഗ്യ കാര്യത്തില്‍ സംശയം തോന്നിയാലുടനെ ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന നന്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് സഹായത്തിനെത്തും. ഓര്‍ക്കുക. പെട്ടെന്ന് പടരുന്ന അസുഖം പേടിച്ച് നില്‍ക്കാതെ വേഗത്തില്‍ മെഡിക്കല്‍ സഹായം നേടണം. അത് നിങ്ങളേയും കുടുംബത്തേയും സമൂഹത്തേയും സഹായിക്കും.
10. സാമൂഹിക സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കണം. ഇന്നത്തെ കേസുകളില്‍ ഭൂരിഭാഗവും വിവിധ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് പടര്‍ന്നതാണ്. ഇതിനാല്‍ പരമാവധി ഒറ്റക്ക് താമസിച്ചേ മതിയാകൂ. പെട്ടെന്ന് മരണം കീഴ്പെടുത്തുന്ന അസുഖമല്ല കോവിഡ് 19. എങ്കിലും ഗുരുതര ആരോഗ്യ പ്രയാസമുള്ളവരുടെ നില പെട്ടെന്ന് വഷളാക്കാന്‍ ഇത് കാരണമാകും. ഇതിനാല്‍ സൌദി ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ് പാലിക്കാം. ഈ പ്രതിസന്ധി കാലത്തെ മറികടക്കാം.
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ സ്വദേശികളും വിദേശികളും ഒരുപോലെ പാലിക്കേണ്ട സാമൂഹ്യ നന്മ എടുത്തു പറഞ്ഞിട്ടുണ്ട്. ഇരു കൂട്ടര്‍ക്കും വ്യാപാര വാണിജ്യ യാത്രാ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വരും ദിനങ്ങള്‍ പദ്ധതികള്‍ ഒന്നൊന്നായി വരുമെന്ന് മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ദിവസവും ഉച്ചക്കും രാത്രി സൌദി സമയം 9നും മീഡിയവണില്‍ സൌദിയിലേയും ജിസിസി രാജ്യങ്ങളിലേയും ഏറ്റവും പുതിയ വിവരങ്ങള്‍ മന്ത്രാലയത്തില്‍ നിന്നും തത്സമയം ജനങ്ങളിലേക്കെത്തുന്നുണ്ട്. ഈ മഹാമാരി കാലത്തെ നമുക്ക് ഒന്നിച്ച് അതിജയിക്കാം.
Adjust Story Font
16

