സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണം; രോഗ ബാധിതരുടെ എണ്ണം 900 ആയി: സായുധ സേന രംഗത്തിറങ്ങുന്നു
റിയാദില്‍ ഇന്ന് അസുഖ ബാധിതരുടെ എണ്ണം 83 ആയി

സൗദി അറേബ്യയില്‍ കോവിഡ് 19 ബാധിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. മക്കയില്‍ വിദേശിയാണ് മരിച്ചത്. 133 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 900 ആയി. ഇന്നലെ മദീനയില്‍ അഫ്ഗാന്‍ സ്വദേശിയും മരണപ്പെട്ടിരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്നത്തെ പുതിയ കേസുകള്‍: റിയാദ് 83, ദമ്മാം 6, ജിദ്ദ, 10, മദീന 6, ഖതീഫ് 6, ഖോബാര്‍ 5, നജ്റാന്‍ 4, അബഹ 2, അരാര്‍ 3, ജുബൈല്ഡ 1, ദഹ്റാന്‍ 1
സൗദിയില്‍ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണാധികാരിയും ഇരു ഹറം കാര്യാലയ മേധാവിയുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് ഉച്ചക്ക് പുറത്തിറങ്ങിയിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങും. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ നാളെ മുതല്‍ റിയാദ്, മക്ക, മദീന പട്ടണങ്ങളില്‍ വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കും. ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നല്‍കിയ ഇളവ് പഴയതു പോലെ തുടരും. മൂന്ന് നഗരങ്ങള്‍ക്ക് മാത്രമാണ് വിലക്ക് ബാധകം. ഈ പ്രവിശ്യകളിലെ മറ്റു നഗരങ്ങള്‍ക്ക് പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. എന്നാല്‍ കര്‍ഫ്യൂ പരിധി ആരോഗ്യ മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും തീരുമാനിക്കാം. ബാക്കിയുള്ള പ്രവിശ്യകളില്‍ നേരത്തെയുള്ളതു പോലെ വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെയാകും കര്‍ഫ്യൂ. പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റുള്ളവര്‍ ഈ പ്രവിശ്യയിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചു. നാളെ (2020 മാര്‍ച്ച് 26 വ്യാഴം) മുതല്‍ ഇവയെല്ലാം പ്രാബല്യത്തിലാകും.
Adjust Story Font
16

