സൗദിയിലെ അബഹയിലേക്കും ഖമീസ്മുശൈത്തിലേക്കും ഡ്രോണ്‍ ആക്രമണം: തകര്‍ത്തിട്ടതായി സൗദി സഖ്യസേന
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണ ശ്രമം നടന്നത്

സൌദിയിലെ അബഹയും ഖമീസ് മുശൈത്തും ലക്ഷ്യമാക്കി ഡ്രോണുകളുപയോഗിച്ച് ആക്രമണ ശ്രമം. യമനിലെ ഹൂതികളാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഡ്രോണുകള്‍ അയച്ചത്. ഡ്രോണുകള്‍ ആകാശത്ത് വെച്ച് തകര്‍ത്തിട്ടതായി സൌദി സഖ്യസേന അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയും സൌദി സഖ്യസേനയും ആഹ്വാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധവിഭാഗമാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദീകരിച്ചു.
Next Story
Adjust Story Font
16

