Quantcast

സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗ ബാധിതര്‍ 1104 ആയി

സൌദി ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

MediaOne Logo
സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗ ബാധിതര്‍ 1104 ആയി
X

സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി.

ഇതു വരെ മൂന്ന് മരണം മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രണ്ടെണ്ണം മദീനയിലും ഒരാള്‍ മക്കയിലും. മൂന്ന് പേരും വിദേശികളാണ്. രാജ്യത്ത് ആറ് പേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ഇപ്രകാരമാണ്. റിയാദ് 46, മദീന 19, ഖതീഫ് 10, ജിദ്ദ 7, ദമ്മാം 4, ദഹ്‌റാന്‍ 2, ബുറൈദ 2, ഹൊഫൂഫിലും കോബാറിലും ഒരാള്‍ വീതം.

സൌദി തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം വേഗത്തില്‍ കൂടിയത്. ഇവിടെ ചിലര്‍ക്ക് സാമൂഹിക സമ്പര്‍ക്കത്തലൂടെ അസുഖം പടര്‍ന്നതാണ് ഇതിന് കാരണം. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ റിയാദില്‍ ആകെയുള്ള രോഗികളുടെ എണ്ണം 450 ആയി. കിഴക്കന്‍ പ്രവിശ്യയില്‍ ഇരുന്നൂറ് കവിഞ്ഞു. ജിദ്ദയില്‍ (മക്ക പ്രവിശ്യ) 155 കേസുകളും മക്കയില്‍ 167 പേരുമടക്കം മക്ക പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം 320 കവിഞ്ഞു. മദീനയില്‍ ആകെ രോഗികളുടെ എണ്ണം മുപ്പതും പിന്നിട്ടിട്ടുണ്ട്.

സൌദിയുടേയും ഗള്‍ഫിന്റേയും സമഗ്രമായ ഏറ്റവും പുതിയ വിവരങ്ങള്‍ സൌദി സമയം രാത്രി 9ന് മീഡിയവണില്‍ തത്സമയം കാണാം.

Next Story