ഹജ്ജ് മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി അറേബ്യ; മെയ് 30 വരെയുള്ള ഉംറ ബുക്കിങ് റദ്ദാക്കുന്നതായി വിമാനക്കമ്പനികള്‍
ഹജ്ജ് ഉംറ മന്ത്രി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ ആണ് ഇക്കാര്യം അറിയിച്ചത്

ഈ വര്‍ഷത്തെ ഹജ്ജില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യം സര്‍വസജ്ജമാണ്. എന്നാല്‍ കോവിഡിന്‍റെ സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അനിശ്ചിതത്വം നീങ്ങും വരെ കരാറുകള്‍ ധൃതിപിടിച്ച് ഒപ്പു വെക്കേണ്ടെന്ന് മന്ത്രാലയം വിവിധ കമ്പനികളെ അറിയിച്ചിരുന്നു.
നേരത്തെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തി വെച്ചെന്ന് ചില തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ജൂലെ അവസാന വാരത്തിലാണ് ഹജ്ജ് നടക്കുക. ഇതിനിടെ മെയ് അവസാന വാരം ഉംറ ഗ്രൂപ്പുകള്‍ക്ക് വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നത് വിമാനക്കന്പനികള്‍ നിര്‍ത്തി തുടങ്ങി. സൌദിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൌദി എയര്‍ലൈന്‍സാണ് മെയ് അവസാനം വരെ ബുക്കിങ് തുടരുന്നത് നിര്‍ത്തി വെച്ചതായി അറിയിച്ചത്. ഇതുവരെ ബുക്ക് ചെയ്ത ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും തുക തിരിച്ചു നല്‍കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ലോകത്തെ കോവിഡ് 19 സാഹചര്യം മാറുന്നതിനനുസരിച്ചാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.
വിവിധ ഗ്രൂപ്പുകള്‍ക്കായുള്ള സാധാരണ ബുക്കിങ് ഏപ്രില്‍ 15 വരെയും നിര്‍ത്തി. ഇതുവരെ ബുക്ക് ചെയ്തവര്‍ക്കും റീഫണ്ട് ചെയ്യും. രാജ്യത്ത് ഉംറക്കെത്തി കുടുങ്ങിയ 1200 പേര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്ത് കഴിയുന്നുണ്ട്. വിമാന സര്‍വീസ് തുടരുന്ന മുറക്ക് ഇവരെ തിരിച്ചയക്കും. ഇതിനകം ഉംറ ബുക്കിങ് നടത്തി കര്‍മം ചെയ്യാനാകാത്തവര്‍ക്ക് അത് റീ ഫണ്ട് ചെയ്തതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

