Quantcast

സൗദിയില്‍ മരണസംഖ്യ പത്തായി: ആകെ രോഗികളുടെ എണ്ണം 1563 ആയി ഉയര്‍ന്നു; രോഗമുക്തി നേടിയവരുടെ എണ്ണവും ഉയര്‍ന്നു

ഇന്ന് മുവ്വായിരത്തിലേറെ പേരെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതോടെ ഹോട്ടലുകളിലെ ഒറ്റമുറികളില്‍ നിന്നും വീട്ടിലേക്ക് അസുഖമില്ലെന്ന് ഉറപ്പു വരുത്തി പറഞ്ഞയച്ചിരുന്നു

MediaOne Logo
സൗദിയില്‍ മരണസംഖ്യ പത്തായി: ആകെ രോഗികളുടെ എണ്ണം 1563 ആയി ഉയര്‍ന്നു; രോഗമുക്തി നേടിയവരുടെ എണ്ണവും ഉയര്‍ന്നു
X

സൗദി അറേബ്യയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണസംഖ്യ പത്തായി ഉയര്‍ന്നു. മദീനയില്‍ രണ്ട് വിദേശികളാണ് മരിച്ചത്. ഇന്ന് മാത്രം 110 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1563 ആയി.

നീല നിറത്തില്‍ രോഗികളുടെ ദൈനം ദിന എണ്ണം, പച്ചയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം, ചുവപ്പില്‍‌ മരണപ്പെട്ടവരുടെ എണ്ണം എന്നിവ കാണാം

ഇതോടൊപ്പം രോഗമുക്തി നേടിയവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ഇന്ന് മാത്രം 50 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 165 ആയി ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി വിദേശത്ത് നിന്നെത്തി ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിര്‍ത്തിയിരുന്ന മുവ്വായിരത്തോളം പേരെ വിട്ടയച്ചിട്ടുണ്ട്.

ഇന്നത്തെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇങ്ങിനെ. റിയാദ് 33, ജിദ്ദ 29, മക്ക 20, ഖതീഫ് 7, ഖോബാര്‍ 4, ദമ്മാം 3, മദീന 3, ഹൊഫൂഫ് 2, ദഹ്റാന്‍ 2, ജിസാന്‍ 2, അല്‍ ബദഇയ്യ 1, അബഹ 1, ഖമീസ്മുശൈത്ത് 1, റാസ് തനൂറ 1, അല്‍ ഖഫ്ജി 1 എന്നിങ്ങിനിയൊണ് ഇന്നത്തെ കണക്കുകള്‍.‌

പുതിയ കണക്കുകള്‍ കൂടി വന്നതോടെ തലസ്ഥാനമായ റിയാദില്‍ രോഗികളുടെ എണ്ണം 573 ആയി. മക്കയില്‍ 246 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 290 കവിഞ്ഞു. മദീനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Next Story