Quantcast

സൗദിയില്‍ മരണം 25; കോവിഡ് രോഗികള്‍ രണ്ടായിരം കവിഞ്ഞു; ഓരോ മേഖലയും തിരിച്ചുള്ള കണക്കുകള്‍

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി

MediaOne Logo
സൗദിയില്‍ മരണം 25; കോവിഡ് രോഗികള്‍ രണ്ടായിരം കവിഞ്ഞു; ഓരോ മേഖലയും തിരിച്ചുള്ള കണക്കുകള്‍
X

സൗദിയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 25 ആയി. 154 പേര്‍ക്ക് കൂടി ഇന്ന് പുതുതായി കോവി‍ഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 351 ആയും ഉയര്‍ന്നു. ഇന്ന് 23 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1663 പേരാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 41 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ നേരത്തെ ക്വാറന്റൈനില്‍ കഴിയുന്നവരാണ്. ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. പുറത്ത് പോകുന്നതും ഇടപഴകലും ഒഴിവാക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

ഇന്ന് അസുഖം സ്ഥിരീകരിച്ചത് ഇപ്രകാരമാണ്. മദീന 34, ജിദ്ദ 30, മക്ക 21, തബൂക്ക് 17, റിയാദ് 13, ബുറൈദയില്‍ ഒന്‍പത്, ഖതീഫില്‍ ആറ്, ഹുഫൂഫില്‍ നാല്, ഖോബാറിലും നജ്റാനിലും അര്‍റാസിലും മൂന്ന് വീതം, ദഹ്റാനിലും ഖഫ്ജിയിലും മഹാഇല്‍ അസീറിലും രണ്ട് വീതം, അല്‍വജ്ഹിലും ഖമീസ് മുശൈത്തിലും ളുബായിലും റാസ്തനൂറിയിലും ദമ്മാമിലും ഇന്ന് ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണക്ക് പ്രകാരം ഓരോ പ്രവിശ്യയിലും ഉള്ള ആകെ രോഗികളുടെ എണ്ണം താഴെ കാണാം.

രോഗികളുടെ എണ്ണം, രോഗമുക്തി നേടിയവരുടെ എണ്ണം എന്ന ക്രമത്തിലാണ് കൊടുത്തിരിക്കുന്നത്:

റിയാദ്:600-55, മക്ക:384-106, ജിദ്ദ:286-94, മദീന:233-4, ദമ്മാം:137-28, ഖതീഫ്:123-11, അല്‍ ഖോബാര്‍:31-1, അല്‍അഹ്സ:29-3, ത്വാഇഫ്:29-11, ദഹ്റാന്‍:28-1, തബൂക്ക്:25-0, നജ്റാന്‍:17-14, ബീഷ:15-11, ബുറൈദ:14-1, അബഹ:13-0, അല്‍ബാഹ:13-0, ഖഫ്ജി:13-0, ഖമീസ്മുശൈത്ത്:13-1, ജസാന്‍:9-7, അര്‍റാസ്:4-0, റാസ്തനൂറ:4-0, മഹായില്‍ അസീര്‍:3-0, അറാര്‍:2-2(നിലവില്‍ രോഗികളില്ല), സൈഹത്ത്:2-0,

അഹദ്റഫീദത്, അല്‍ബിദാഇ, ദവാദ്മി, അല്‍ഹിനകിയ, അല്‍വജഹ്, ദുബാ, ഹഫര്‍ അല്‍ബാതിന്‍, ജുബൈല്‍, നുഐരിയ(ആകെയുള്ള ആളുടെയും അസുഖം മാറി) , സാമ്ത, യാമ്പു എന്നിവിടങ്ങളില്‍ ഓരോ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Next Story