റിയാദില്‍ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം; 68 പേര്‍ക്ക് കൂടി രോഗമുക്തി
സൗദിയില്‍ ആകെ മരണ സംഖ്യ 34 ആയി ഉയര്‍ന്നു

സൗദിയില്‍ പുതിയ അഞ്ച് മരണങ്ങളും 15 കോവിഡ് കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ജിദ്ദയില്‍ രണ്ടും മക്കയിലും മദീനയിലും ഓരോരുത്തര്‍ വീതവും ഇന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 34 ആയി.
ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആണ്. നിലവില്‍ 1863 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ച് മരണങ്ങളില്‍ ഒന്ന് റിയാദിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ 191 കേസുകളും ഇന്നലെ 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കിയുള്ള കേസുകളാണ് ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അസുഖ ബാധിതരില്‍ 47 ശതമാനം സ്വദേശികളും 53 ശതമാനം പ്രവാസികളുമാണ്.
Adjust Story Font
16

