സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് മാത്രം രോഗികള്‍ 203
രാത്രിയിലാണ് പുതിയ വിവരങ്ങള്‍ മന്ത്രാലയം പുറത്ത് വിട്ടത്

എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൗദി രണ്ടാം കിരീടാവകാശി
സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2605 ആയി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 203 ആയി. രാജ്യത്തെ നിലവിലെ സാഹചര്യത്തിന്‍റെ സമഗ്രമായ പട്ടിക താഴെ കാണാം:
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം തയ്യാറാക്കിയത്Next Story
Adjust Story Font
16

