സൗദിയിൽ നാല് കോവിഡ് മരണങ്ങള്‍ കൂടി: 63 പേര്‍ക്ക് കൂടി രോഗമുക്തി; കൂടുതല്‍ കേസുകള്‍ റിയാദില്‍
സൗദി അറേബ്യയിൽ ഇന്ന് രാവിലെ 61 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

സൗദി അറേബ്യയിൽ ഇന്ന് വൈകുന്നേരത്തോടെ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുതിയ 60 കേസുകളും 63 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 61 പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു.
പ്രധാന വിവരങ്ങള്‍ ഇങ്ങിനെയാണ്:
ഇന്ന് സ്ഥിരീകരിച്ച മരണങ്ങള്‍: നാല് (ജിദ്ദ 2, ഖോബാര്‍ 1, ദവാദ്മി 1)
ഇതുവരെ ആകെയുള്ള മരണസംഖ്യ: 38
ഇന്ന് അസുഖം സ്ഥിരീകരിച്ചവരുടെ എണ്ണം: 60 (റിയാദില്‍ 32, ജിദ്ദയില്‍ 8, മക്കയിലും ജിസാനിലും ആറ് വീതം, മദീനയില്‍ മൂന്ന്, ഖതീഫിലും അബഹയിലും രണ്ട് വീതം, ദമ്മാമില്‍ ഒരാള്‍ക്കുമാണ് ഇന്ന് അസുഖം സ്ഥിരീകരിച്ചത്)
ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: 2523
നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം: 1934
ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം: 63 (ഇന്ന് രോഗമുക്തി നേടിയതില്‍ 54 പേര്‍ റിയാദിലാണ്. മൂന്ന് പേര്‍ അബഹയിലും രണ്ട് പേര്‍ വീതം ദമ്മാമിലും നജ്റാനിലും ബുറൈദയിലും ഓരോരുത്തര്‍ വീതവും രോഗമുക്തി നേടി.)
ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 551 (റിയാദ് 123, ജിദ്ദ 123, മക്ക 114, ദമ്മാം 34, നജ്റാന്‍ 15, താഇഫ് 13, ഖതീഫിലും ജിസാനിലും 13, ബീഷ 12, അബഹ 8, മദീന 4, ഹൊഫൂഫ് 3, ബുറൈദയും അറാറും 2, ഖോബാര്‍ ഖുന്‍ഫുദ നുഐരിയ ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍)
ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Adjust Story Font
16

