സൗദി അറേബ്യയിൽ 61 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു
ഇന്നലെ രാത്രി 17 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു

സൗദി അറേബ്യയിൽ 61 പേർക്ക്കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ഖതീഫിലും ഖമീസ് മുശൈത്തിലും ആറ് വീതം, ദമ്മാമില്‍ രണ്ട് എന്നിങ്ങിനെയാണ് പുതിയ രോഗികളുടെ എണ്ണം.
ഞായറാഴ്ച രാത്രി 17 പേർക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1941 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Next Story
Adjust Story Font
16

